റാപ്പര്‍ റെമയോടൊത്ത് ചിത്രങ്ങളെടുത്ത് ഉയിരും ഉലകും; ക്യൂട്ട് വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവന്

ഇന്റർനാഷണൽ സംഗീത താരം റെമയ്ക്കൊപ്പം നയൻതാര-വിഘ്നേശ് ശിവൻ ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും സമയം ചെലവഴിക്കുന്നതിന്റെ ക്യൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വിഘ്നേശ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷനിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.
താരപുത്രന്മാരുടെ കുസൃതികളും റെമയ്ക്കൊപ്പമുള്ള നിമിഷങ്ങളും പകർത്തിയ വീഡിയോ ഇതിനകം മൂന്ന് മില്യണിലധികം ആളുകളാണ് കണ്ടത്. “എന്റെ കുട്ടികൾ” എന്ന് വിഘ്നേശ് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നയൻതാര സ്നേഹത്തോടെ കമന്റ് ചെയ്തതും ശ്രദ്ധേയമായി. ആരാധകരും സ്നേഹം നിറഞ്ഞ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
2022-ലായിരുന്നു വാടകഗർഭധാരണത്തിലൂടെ വിഘ്നേശ് ശിവനും നയൻതാരയ്ക്കും ഇരട്ടക്കുഞ്ഞുങ്ങളായ ഉയിരും ഉലകും ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുള്ള ഈ കുരുന്നുകളുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് തരംഗമാകാറുള്ളത്.
