കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം; നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി

തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം. ലൈസൻസില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്ന ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർ ഉത്തരവിട്ടു. ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
