കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; അബുദാബിയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ, പ്രവാസികൾക്ക് ആശ്വാസം

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്ലാ സിറ്റിയിലുള്ള ഷോപ്പിംഗ് മാളിന്റെ മുകളിലെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ കുവൈത്ത് സുരക്ഷാ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.
മാളിന്റെ ഉയർന്ന ഭാഗത്തുനിന്ന് വീണ ഇയാളെ ഗുരുതരാവസ്ഥയിലാണ് അൽ-ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ സുരക്ഷാ വിഭാഗമാണ് പരിക്കേറ്റ വ്യക്തിയെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും യഥാർത്ഥ കാരണങ്ങളും കണ്ടെത്താൻ പൊലീസിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും ഇതുവരെ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
