‘അസ്വസ്ഥയാകാതിരിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്…’ പോസ്റ്റുമായി തൃഷ കൃഷ്ണന്; ചോക്ലേറ്റ് ബ്രൗണ്‍ ബെല്‍റ്റഡ് കോ- ഓര്‍ഡ് സെറ്റില്‍ എലഗന്റായി താരം

ചെന്നൈ: രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാലോകത്തെ ജനപ്രിയ താരമായി തുടരുന്ന തൃഷ കൃഷ്ണന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റും ചിത്രങ്ങളും ശ്രദ്ധനേടുന്നു. ചോക്ലേറ്റ് ബ്രൗൺ ബെൽറ്റഡ് കോ-ഓർഡ് സെറ്റിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളോടൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“അസ്വസ്ഥയാകാതിരിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്, അത് തെരഞ്ഞെടുക്കുക…” – തൃഷ കുറിച്ചു.
ടോപ്പിലും സ്കർട്ടിലും ഗോൾഡ് ബട്ടൺ ഡിറ്റൈയിലിംഗുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിലുള്ളത്. സ്റ്റേറ്റ്മെന്റ് ഗോൾഡ് ബക്കിൾ ബെൽറ്റ്, സ്റ്റാക്ക് ചെയ്ത വളകൾ, കോക്ക്ടെയിൽ റിങ്സ് എന്നിവയണിഞ്ഞാണ് എലഗന്റ് ലുക്കിൽ താരം എത്തുന്നത്.
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രചരിച്ച വാർത്തകൾക്കും ഗോസിപ്പുകൾക്കുമിടയിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് തൃഷ. മുൻപ്, പ്രായത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ആഗോള അവതാരക ഓപ്ര വിൻഫ്രിയുടെ ചിന്തകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരം പങ്കുവെച്ച ‘ആമേൻ’ എന്ന ഒറ്റവാക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു. 44-ാം വയസ്സിലാണ് യഥാർഥ ജീവിതം ആരംഭിക്കുന്നതെന്ന ഓപ്രയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
മോഡലിംഗിലൂടെ കരിയർ ആരംഭിച്ച് ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ തൃഷ, തമിഴ് സിനിമാ ലോകത്തിന്റെ ‘ഇളവരസി’ എന്ന വിശേഷണത്തിന് അർഹയായ അപൂർവം നടിമാരിലൊരാളാണ്. കരിയറിലും മികച്ച ഘട്ടത്തിലൂടെയാണ് നടിയുടെ യാത്ര. തെലുങ്ക് ചിത്രം ‘വിശ്വംഭര’, മലയാള ചിത്രം ‘റാം’ തുടങ്ങി നിരവധി വൻകിട പ്രൊജക്റ്റുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
