20 പൗണ്ടിൽ കൂടുതൽ ഭാരമുള്ളത് എടുക്കരുത്; ഗർഭകാലത്തെക്കുറിച്ചുള്ള രസകരമായ പോസ്റ്റുമായി ദീപിക പദുക്കോൺ

ഗർഭകാല യാഥാർത്ഥ്യങ്ങൾ നർമ്മബോധത്തോടെ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. ഗർഭിണിയായിരിക്കുമ്പോൾ 20 പൗണ്ടിൽ കൂടുതൽ ഭാരമുള്ളതൊന്നും എടുക്കരുത് എന്ന പതിവ് ഉപദേശത്തെ തമാശരൂപത്തിൽ ചോദ്യം ചെയ്യുന്ന വീഡിയോയാണിത്. “ഈ ഗർഭകാലം മുഴുവൻ ഞാൻ” എന്ന ക്യാപ്ഷനോടെ, ഗർഭിണിയായ ഒരു സ്ത്രീ തന്റെ മൂത്ത കുട്ടിയെ എടുത്തുനടക്കുന്ന ദൃശ്യങ്ങളാണ് താരം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. മാതൃത്വ യാത്രയിലെ ഇത്തരം രസകരമായ അനുഭവങ്ങളും മീമുകളും ഇതിനുമുമ്പും ദീപിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികൾ അറിയിച്ചതിനു പിന്നാലെയാണ് താരത്തിന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2018 നവംബറിൽ വിവാഹിതരായ ദീപികയ്ക്കും രൺവീർ സിംഗിനും 2024 സെപ്റ്റംബറിലാണ് ആദ്യ കുഞ്ഞായ ‘ദുവ’ പിറന്നത്.
