സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്; വെള്ളിവിലയും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഞായറാഴ്ച വിലമാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് തിങ്കളാഴ്ച വിപണിയിൽ വൻ വർധന രേഖപ്പെടുത്തിയത്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കൂടിയത്.
ഉയർന്ന നിരക്കോടെ, 22 കാരറ്റ് സ്വർണം ഗ്രാമിന് 13,370 രൂപയിലും പവന് 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണത്തിന് പുറമെ വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
