ദേവലോകത്തില്‍ നിന്നിറങ്ങി വന്ന അപ്സരസ്സോ അതോ ശക്തിസ്വരൂപിണിയായ ദേവിയോ; ഇന്ത്യ കോച്ചർ വീക്കിൽ ‘ദേവി’യായി റാമ്പിലെത്തി ശോഭിത ധൂളിപാല

ഇന്ത്യ കോച്ചർ വീക്ക് 2026-ന്റെ ഗ്രാൻഡ് ഫിനാലെയിൽ സാക്ഷാൽ ദേവതയെപ്പോലെ വേദി കീഴടക്കി നടി ശോഭിത ധൂളിപാല. പ്രശസ്ത ഡിസൈനർ രാഹുൽ മിശ്രയുടെ ‘ദേവി: ദി എറ്റേണൽ മ്യൂസ്’ കളക്ഷന്റെ ഷോസ്റ്റോപ്പറായാണ് താരം റൺവേയിലെത്തിയത്. അജന്ത ഗുഹകളിലെ പൈതൃക വാസ്തുവിദ്യയും ക്ഷേത്രകലയും സമന്വയിച്ച മെഷ് കോർസെറ്റ് ജമ്പ്സ്യൂട്ടിൽ തുടക്കമിട്ട താരം, വേദിയിൽ വെച്ച് തന്നെ സഹമോഡലുകൾ അണിയിച്ചൊരുക്കിയ നാടകീയമായ വസ്ത്രമാറ്റത്തിലൂടെ അപ്സരസ്സിന്റെ രൂപത്തിലേക്ക് മാറിയത് സദസ്സിന് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു. ഷിയർ ഷാംപെയ്ൻ-ടോൺഡ് എ-ലൈൻ ഓവർ സ്കർട്ടും മഗ്നോളിയ ഹെയർ ആക്സസറീസും ഡയമണ്ട് ചോക്കറും അണിഞ്ഞെത്തിയ ശോഭിതയുടെ ഈ രാജകീയ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
