ചാണക്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്.ഡി.

പറ്റ്നയിലെ ചാണക്യ നാഷണൽ ലോ യൂനിവേഴ്സിറ്റി (സി.എൻ.എൽ.യു) 2026 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമം, ഇന്റർ ഡിസിപ്ലിനറി വിഷയങ്ങൾ, സയൻസ്, ചരിത്രം, സാമ്പത്തിക ശാസ്ത്രം, മാനേജ്മെന്റ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിലാണ് അവസരം. കുറഞ്ഞത് 75 ശതമാനം മാർക്കോടെ നാല് വർഷത്തെ/ 8 സെമസ്റ്റർ ബാച്ചിലേഴ്സ് ബിരുദമോ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദമോ ഉള്ളവർക്കും, സാധുവായ UGC-NET യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം; സംവരണ വിഭാഗക്കാർക്ക് അഞ്ച് ശതമാനം ഇളവുണ്ട്. UGC-NET സ്കോറിന് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് നൽകിയാണ് പ്രവേശനം. അപേക്ഷയോടൊപ്പം 1500 മുതൽ 2000 വാക്കുകളിൽ കവിയാത്ത പ്രാഥമിക ഗവേഷണ നിർദേശവും (Research Proposal) സമർപ്പിക്കണം. ജനറൽ/ OBC/ PwD/ EWS വിഭാഗക്കാർക്ക് 3,000 രൂപയും SC/ ST വിഭാഗക്കാർക്ക് 1,000 രൂപയുമാണ് അപേക്ഷ ഫീസ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 20 നകം സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91-612-2352314 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. (തയ്യാറാക്കിയത്: ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്ത്)
