കുഞ്ചാക്കോ ബോബൻ – ലിജോമോൾ ചിത്രം; ‘ഉന്മാദം’ ഇന്ന് തിയറ്ററുകളിൽ

കൊച്ചി: കുഞ്ചാക്കോ ബോബനും ലിജോമോള് ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ ഇന്നു മുതൽ തിയറ്ററുകളിൽ. ശ്രദ്ധേയനായ എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതുവരെ കാണാത്ത വേറിട്ടൊരു പൊലീസ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഒരു പൊലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, ഏറെ വൈകാരികവും സങ്കീർണവുമായ ഒരു കേസ് ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ദേശീയ പുരസ്കാര ജേതാവ് ഷാഹി കബീറും കുഞ്ചാക്കോ ബോബനും ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വൻ താരനിര
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
അണിയറ പ്രവർത്തകർ
‘ഇഷ്ക്’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് നിർവ്വഹിച്ചയാളാണ്.
ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
- ഛായാഗ്രഹണം: അർജുൻ സേതു
- സംഗീതം: മുജീബ് മജീദ്
- പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്
- ചമയം & വസ്ത്രാലങ്കാരം: റോണക്സ് സേവ്യർ, ഗായത്രി കിഷോർ
- സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്
- ഡിസൈൻസ്: ഓൾഡ്മോങ്ക്സ്
