കല്യാണി പണിക്കരുടെ പുതിയ ബീച്ച് സൈഡ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: ഹാള്‍ട്ടര്‍ നെക്ക് ക്രോപ്പ് ടോപ്പും ഹൈ-സ്ലിറ്റ് മാക്സി കോ- ഓര്‍ഡ് സെറ്റിലുമുള്ള പുതിയ ചിത്രങ്ങളുമായി നടി കല്യാണി പണിക്കര്‍. ബീച്ച് പശ്ചാത്തലത്തിലുള്ള താരപുത്രിയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ റീല്‍സ് വീഡിയോകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ അരുന്ധതി എന്ന കല്യാണി, പ്രമുഖ താരങ്ങളായ ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും മകളാണ്. മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് ഷറഫുദ്ദീന് നായകനായ ‘മധുവിധു’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് ചുവടുവെച്ചത്. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ മികച്ച പ്രേക്ഷകപ്രശംസ നേടാനും കല്യാണിക്ക് സാധിച്ചിരുന്നു.
ഇപ്പോഴിതാ, ഫാഷൻ ലോകത്തെ പുതിയ ട്രെൻഡായ കോ- ഓര്‍ഡ് സെറ്റിലാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്. ആപ്ലിക് ഫ്ലോറല്‍ ഡിസൈനിലുള്ള ഹാൾട്ടർ-നെക്ക് സ്ലീവ്ലെസ് റസ്റ്റ്-ഓറഞ്ച് ടോപ്പും, ആകര്‍ഷകമായ സൈഡ് സ്ലിറ്റുള്ള ഫ്ലോര്‍ ലെംഗ്ത് മാക്സി സ്കര്‍ട്ടുമാണ് ചിത്രങ്ങളില്‍ കല്യാണി ധരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
