മോച്ച ബ്രൗണ്‍ സാരിയും ഹൈ നെക്ക് ഹാള്‍ട്ടര്‍ നെക്ക് ക്രോപ് ബ്ലൗസും ധരിച്ച് എലഗന്റ് ലുക്കില്‍ ശില്പ ഷെട്ടി കുന്ദ്ര; ബ്യൂട്ടി മീറ്റ് ഹോട്ട്നെസ് എന്ന് കമന്റുകള്‍

കൊച്ചി: മോച്ച ബ്രൗണ്‍ സാരിയും ഹൈ നെക്ക് ഹാള്‍ട്ടര്‍ നെക്ക് ക്രോപ് ബ്ലൗസും ധരിച്ചുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ബോളിവുഡ് താരം ശില്പ ഷെട്ടി കുന്ദ്ര. തികഞ്ഞ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
ബോളിവുഡിന്റെ പ്രിയതാരവും ഫിറ്റ്നസ് ഐക്കണുമായ ശില്പ, തന്റെ സൗന്ദര്യവും ഫാഷന്‍ പരീക്ഷണങ്ങളും കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ‘ബാസിഗര്‍’ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച താരം, അഭിനയമികവും നൃത്തപാടവവും കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വിവാഹശേഷം സിനിമകളില്‍ സെലക്ടീവാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ അതീവ സജീവമാണ് താരം. ഫിറ്റ്നസ് വീഡിയോകളും യോഗ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം സ്ഥിരമായി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇത്തവണ മോഡേണ്‍ റെഡി-ടു-വെയർ ഡിസൈനര്‍ സാരിയിലാണ് ശില്പ തിളങ്ങിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളെ പാശ്ചാത്യ ശൈലിയുമായി സമന്വയിപ്പിക്കുന്നതില്‍ മികവ് പുലർത്താറുള്ള താരം, ഇത്തവണ കോഫി ബ്രൗണ്‍ ഫ്ലൂയിഡ് സാരിയാണ് തെരഞ്ഞെടുത്തത്. മെറ്റാലിക് ബീഡ്സുകളും തിളങ്ങുന്ന സ്റ്റോണുകളും പതിപ്പിച്ച സ്ലീവ്ലെസ് ഹൈ നെക്ക് ഹാള്‍ട്ടര്‍ നെക്ക് ക്രോപ് ബ്ലൗസാണ് ഈ ലുക്കിന്റെ പ്രധാന ഹൈലൈറ്റ്.
‘‘ചെറുപ്പമാണ് സുന്ദരിയും…’’ എന്ന ക്യാപ്ഷനോടെയാണ് ശില്പ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പ്രായം തോന്നിക്കാത്ത സൗന്ദര്യത്തെയും ഫിറ്റ്നസിനെയും പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
