ബി.എൻ.പി സമ്മർദം ശക്തം: ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

ധാക്ക: കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെ ബംഗാ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് രാജിവച്ചു. പാര്‍ലമെന്റ് സ്പീക്കര്‍ ഹാഫിസ് ഉദ്ദിന്‍ അഹമ്മദ് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാകും.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പദവിയില്‍ തുടരും. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള അടുപ്പത്തൈച്ചാല്ലി സര്‍ക്കാരുമായുണ്ടായ ഭിന്നതകള്‍ക്കിടയിലാണ് രാജി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, വരുന്ന ഡിസംബറില്‍ ബംഗ്ലദേശില്‍ തിരിച്ചെത്തി കോടതിക്ക് മുന്നില്‍ കീഴടങ്ങുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ മുഹമ്മദ് ഷഹാബുദ്ദീന് അവരുമായി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി. ഹസീന സര്‍ക്കാരിന്റെ കാലത്തെ അവസാന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഷഹാബുദ്ദീന്. മുഹമ്മദ് ഷഹാബുദ്ദീന്, മുന്‍ ഭരണകക്ഷിയായ അവാമി ലീഗിന്റെ നാമനിര്‍ദേശത്തിലാണ് 2023ല്‍ എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ബി.എൻ.പി സമ്മർദം ശക്തം: ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു
