പ്രതിഭകളുണ്ടായിട്ടെന്താ കാര്യം! റയല് മാഡ്രിഡിന്റെ മിഡ് ഫീല്ഡ് ദുർബലം, കാരണമെന്ത്?

ഇടതുവശത്ത് വിനീഷ്യസ് ജൂനിയർ, വലത്ത് യാൻ ഡിയൊമൻഡെ, മുന്നേറ്റത്തിൽ കിലിയൻ എംബാപെ, തൊട്ടുപിന്നിൽ ആവേശം വിതറി ജൂഡ് ബെല്ലിങ്ഹാം… പ്രതിരോധത്തിലും മധ്യനിരയിലും വിറ്റോർ റോക്, വാൽവെർദെ, ചുവാമേനി എന്നിവർ അടങ്ങുന്ന ലോകോത്തര നിര. ഒപ്പം പരിശീലകനായി ജോസെ മൗറീഞ്ഞ്യോ കൂടി എത്തുമ്പോൾ, ഏത് പ്രതിരോധ പൂട്ടും തകർക്കാൻ ശേഷിയുള്ള ഒരു ‘ലീഥൽ ഫ്രണ്ട് ലൈൻ’ റയലിന് സ്വന്തമാണ്. ട്രാൻസ്ഫർ വിൻഡോകളിൽ താരപ്പൊലിമകൊണ്ട് ബെർണബ്യൂ നിറയുമ്പോഴും, ആരാധകരും ഫുട്ബോൾ നിരീക്ഷകരും വിരൽ ചൂണ്ടുന്ന ആ വലിയ വിടവ് ഇപ്പോഴും നികത്തപ്പെടാതെ കിടക്കുന്നു—ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും നൽകിയിരുന്ന ആ സ്റ്റബിലിറ്റിയും ബാലൻസും!
വർഷങ്ങളായി മാഡ്രിഡ് മധ്യനിരയുടെ താളവും വേഗതയും നിയന്ത്രിച്ചിരുന്ന വിശ്വസ്തരുടെ അഭാവം നികത്താൻ റോഡ്രിയെപ്പോലൊരു പ്രൊഫൈലുള്ള താരം അത്യാവശ്യമായിരുന്നു. ബെല്ലിങ്ഹാം, വാൽവെർദെ, ആർദ ഗുളർ, ബ്രാഹിം ഡയസ്, ബെർണാഡോ സിൽവ തുടങ്ങിയ ഒന്നാന്തരം താരങ്ങൾ ഉണ്ടായിട്ടും റയലിന്റെ മിഡ്ഫീൽഡിന് ‘ദൗർബല്യമുണ്ട്’ എന്ന വിമർശനം ഉയരുന്നതിന്റെ യഥാർത്ഥ കാരണമെന്താണ്?
പ്രശ്നം ഗോളടിയല്ല, ‘ഡിഫൻസീവ് കവറേജ്’!
കഴിഞ്ഞ രണ്ടു സീസണുകളായി ഒരു പ്രധാന കിരീടം ബെർണബ്യൂവിലേക്ക് എത്താതിരുന്നതിന് കാരണം ഗോളടിക്കുന്നതിലെ പോരായ്മയായിരുന്നില്ല. ഡിയോമൻഡെയുടെയും മാർക്ക് കുക്കുറേയയുടെയും വരവോടെ ടീമിന്റെ അറ്റാക്കിങ് ശേഷി കൂടുതൽ ഉയരങ്ങളിലെത്തി. എന്നാൽ, പ്രതിരോധത്തെയും മധ്യനിരയെയും ആര് സംരക്ഷിക്കും (Protect) എന്ന ചോദ്യത്തിന് കൃത്യമായ മറുപടി കണ്ടെത്താൻ സാബി അലോൻസോയ്ക്കും കാർലോ ആഞ്ചലോട്ടിക്കും നിലവിലെ മാനേജ്മെന്റിനും സാധിച്ചിട്ടില്ല.
റയലിന്റെ കൗണ്ടർ അറ്റാക്കിങ് സാധ്യതകൾ മുന്നിൽക്കണ്ട് ഫൈനൽ തേഡിൽ മാത്രം നിലയുറപ്പിക്കുന്ന ഗെയിം പ്ലാനാണ് വിനീഷ്യസും എംബാപെയും പിന്തുടരുന്നത്. കഴിഞ്ഞ സീസണുകളിൽ യൂറോപ്പിലെ മുൻനിര ലീഗുകളിൽ ഏറ്റവും കുറഞ്ഞ ഇന്റർസെപ്ഷനുകൾ നടത്തിയ മുൻനിര താരങ്ങളിലൊന്നാണ് ഈ ദ്വയം. എതിരാളികളുടെ കയ്യിൽ പന്തുള്ളപ്പോൾ ഹൈ-പ്രസിങ്ങിന് മുതിരാതെ മാറിയിൽക്കുന്ന ഇവരുടെ ശൈലി റയലിന് വലിയ തിരിച്ചടിയാവുകയാണ്.
ഗോളടിക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്ന താരങ്ങളുടെ നിലപാട് മൂലം, മിഡ്ഫീൽഡിൽ ബെല്ലിങ്ഹാമിന്റെയും വാൽവെർദെയുടെയും യഥാർത്ഥ റോൾ മാറാൻ നിർബന്ധിതമാകുന്നു. അറ്റാക്കിങ്ങിൽ കൂടുതൽ ഇംപാക്റ്റുണ്ടാക്കാൻ കഴിയുന്ന ബെല്ലിങ്ഹാമിന്, സ്വാഭാവിക പൊസിഷൻ ഉപേക്ഷിച്ച് പ്രതിരോധത്തിലേക്ക് ആഴത്തിൽ ഇറങ്ങിക്കളിക്കേണ്ടി വരുന്നു. ഇത് എതിരാളികൾക്ക് സെന്റർ മിഡ്ഫീൽഡിൽ വലിയ സ്പേസ് തുറന്നുനൽകുന്നു. ഹൈ-പ്രസിങ് കൺടെയ്ൻ ചെയ്യുന്നതിൽ പോൾ ചുവാമേനിക്കുള്ള പരിമിതികൾ മുൻ സീസണിൽ തന്നെ വ്യക്തമായതുമാണ്.
തകരുന്ന ഷേപ്പും മൗറീഞ്ഞ്യോയുടെ മുന്നിലെ വെല്ലുവിളിയും
ട്രെന്റ് അലക്സാണ്ടർ ആർനോൾഡ്, കുക്കുറേയ, അല്ലെങ്കിൽ ഡംഫ്രിസ് തുടങ്ങിയ വിങ് ബാക്കുകൾ ആക്രമിച്ചു കയറുമ്പോൾ റയലിന്റെ ഡിഫൻസീവ് ഷേപ്പ് പൂർണ്ണമായും നഷ്ടപ്പെടുന്നു. ബാഴ്സലോണയെപ്പോലെ ഉയർന്ന തീവ്രതയിൽ പ്രസ്സ് ചെയ്യുന്ന ക്വാളിറ്റി ടീമുകൾക്കെതിരെ ഈ വിടവ് റയലിന് വലിയ അപകടമുണ്ടാക്കാം. വിങ് ബാക്കുകളുടെ അഭാവത്തിൽ സെന്റർ ബാക്കുകളെ പ്രൊട്ടക്ട് ചെയ്യാൻ ചുവാമേനിക്ക് കഴിയാതെ വരുമ്പോൾ, എതിരാളികൾക്ക് ഗോൾ മുഖത്തേക്ക് എളുപ്പത്തിൽ വഴിതുറക്കും.
ഈ പാനിക് സിറ്റുവേഷൻ ഒഴിവാക്കണമെങ്കിൽ ലമീൻ യമാലും ബയേനയുമൊക്കെ സ്പെയിൻ ദേശീയ ടീമിനായി ചെയ്തതുപോലെ, വിനീഷ്യസും എംബാപെയും സ്വന്തം ബോക്സിലേക്ക് ഇറങ്ങിവന്ന് പ്രസ്സ് ചെയ്യാൻ തയ്യാറാകണം. എങ്കിൽ മാത്രമേ ബെല്ലിങ്ഹാമിനും വാൽവെർദെയ്ക്കും തങ്ങളുടെ നാച്ചുറൽ ഗെയിം പുറത്തെടുക്കാൻ സാധിക്കൂ.
റോഡ്രി എന്ന സൊലൂഷനും ബെർണാഡോ സിൽവയുടെ സാധ്യതയും
സ്പെയിൻ ലോകകിരീടം ചൂടുമ്പോൾ ടൂർണമെന്റിലുടനീളം കളി നിയന്ത്രിച്ചത് റോഡ്രിയായിരുന്നു. പാസിങ് ലെയ്നുകൾ കട്ട് ചെയ്തും, സെന്റർ ബാക്കുകളെ പ്രൊട്ടക്ട് ചെയ്തും, കൗണ്ടർ അറ്റാക്കുകൾക്ക് വിത്തുപാകിയും റോഡ്രി നൽകിയ ആ സാന്നിധ്യമാണ് റയലിനും ആവശ്യം.
റോഡ്രിയെ മാഡ്രിഡിൽ എത്തിക്കുക എന്നത് എളുപ്പമല്ലെങ്കിലും, ബെർണാഡോ സിൽവയുടെ ടാക്റ്റിക്കൽ വിഷൻ കൊണ്ട് ഈ പോരായ്മ നികത്താൻ മൗറീഞ്ഞ്യോക്ക് സാധിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. അറ്റാക്കിങ് ശേഷിയുള്ളവർ മധ്യനിരയിലുണ്ടെങ്കിലും, പന്ത് നഷ്ടപ്പെടുമ്പോൾ ഷേപ്പ് വീണ്ടെടുക്കാൻ റയൽ പതറുന്നുണ്ട്. കുക്കുറേയയെപ്പോലെ വർക്ക് റേറ്റ് കൂടുതലുള്ള ഒരു ലെഫ്റ്റ് ബാക്കിന്റെ സാന്നിധ്യവും ഡിയോമൻഡെയുടെ ഡിഫൻസീവ് സപ്പോർട്ടും ഇതിനൊരു പരിധി വരെ ആശ്വാസമായേക്കാം.
എന്നാൽ റയൽ പൂർണ്ണമായും സുരക്ഷിതമാകണമെങ്കിൽ വിനിയും എംബാപെയും തങ്ങളുടെ കള ശൈലിയിൽ മാറ്റം വരുത്തേണ്ടിവരും. മൗറീഞ്ഞ്യോയുടെ കീഴിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ പ്രതിരോധത്തിനായി സ്വന്തം ബോക്സിലേക്ക് ഇറങ്ങിക്കളിച്ചിട്ടുണ്ടെന്ന ചരിത്രം മുന്നിലുള്ളപ്പോൾ, എംബാപെയെയും വിനിയെയും വരും മത്സരങ്ങളിൽ ഡിഫൻസീവ് റോളുകളിലും കാണാൻ സാധിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ റയൽ മാഡ്രിഡ് (Real Madrid)
