ക്ഷേത്രദർശനത്തിനു കൊണ്ടുപോയി ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി!

ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ക്ഷേത്രദർശനത്തിനെത്തിയ യുവാവിനെ ഭാര്യയും കാമുകനും കൂട്ടാളികളും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ ഹാസിനി (19), കാമുകൻ യുഗന്ദർ (20), ഇവരുടെ രണ്ട് സഹായികൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പോലീസ് പ്രതികളെ വലയിലാക്കിയത്.
ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ രമേശും ഹാസിനിയും രണ്ടു വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ, വിവാഹശേഷവും ഹാസിനി തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ യുഗന്ദറുമായുള്ള പ്രണയം തുടർന്നിരുന്നു. രമേശിനെ ഒഴിവാക്കി ഒന്നിച്ച് ജീവിക്കാനായി ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച അമാവാസി പ്രമാണിച്ച്, ചിറ്റൂരിലെ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാൻ ഹാസിനി നിർബന്ധപൂർവ്വം രമേശിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടയിൽ ഹാസിനി തന്റെ ഫോണിൽ നിന്നും നിരന്തരം ലൈവ് ലൊക്കേഷൻ കാമുകന് അയച്ചുകൊടുത്തു. ക്ഷേത്രത്തിലേക്കുള്ള മലയോര പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹാസിനി തന്റെ ഹാൻഡ്ബാഗ് മനഃപൂർവം താഴെയിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ സമയം, അവിടെ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും ചേർന്ന് രമേശിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി കാട്ടിലേക്ക് ഓടിയ രമേശിനെ പിന്തുടർന്ന് മാരകായുധങ്ങളാൽ വെട്ടിക്കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം.
ക്ഷേത്രദർശനത്തിന് പോയ മകളെയും കൊച്ചുമകളെയും കാണാനില്ലെന്ന് കാണിച്ച് ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ക്ഷേത്രവഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രമേശിനൊപ്പം പോയ ഹാസിനി, പിന്നീട് രമേശിന്റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം മടങ്ങുന്നത് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിൽ രമേശിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹാസിനിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ് (ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ) ആയിരുന്നു രമേശുമായുള്ള വിവാഹമെന്ന നാട്ടുകാരുടെ മൊഴിയും പോലീസ് അന്വേഷിക്കുന്നുണ്ട്.ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ക്ഷേത്രദർശനത്തിനെത്തിയ യുവാവിനെ ഭാര്യയും കാമുകനും കൂട്ടാളികളും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ ഹാസിനി (19), കാമുകൻ യുഗന്ദർ (20), ഇവരുടെ രണ്ട് സഹായികൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പോലീസ് പ്രതികളെ വലയിലാക്കിയത്.
ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ രമേശും ഹാസിനിയും രണ്ടു വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ, വിവാഹശേഷവും ഹാസിനി തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ യുഗന്ദറുമായുള്ള പ്രണയം തുടർന്നിരുന്നു. രമേശിനെ ഒഴിവാക്കി ഒന്നിച്ച് ജീവിക്കാനായി ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച അമാവാസി പ്രമാണിച്ച്, ചിറ്റൂരിലെ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാൻ ഹാസിനി നിർബന്ധപൂർവ്വം രമേശിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടയിൽ ഹാസിനി തന്റെ ഫോണിൽ നിന്നും നിരന്തരം ലൈവ് ലൊക്കേഷൻ കാമുകന് അയച്ചുകൊടുത്തു. ക്ഷേത്രത്തിലേക്കുള്ള മലയോര പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹാസിനി തന്റെ ഹാൻഡ്ബാഗ് മനഃപൂർവം താഴെയിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ സമയം, അവിടെ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും ചേർന്ന് രമേശിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി കാട്ടിലേക്ക് ഓടിയ രമേശിനെ പിന്തുടർന്ന് മാരകായുധങ്ങളാൽ വെട്ടിക്കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം.
ക്ഷേത്രദർശനത്തിന് പോയ മകളെയും കൊച്ചുമകളെയും കാണാനില്ലെന്ന് കാണിച്ച് ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ക്ഷേത്രവഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രമേശിനൊപ്പം പോയ ഹാസിനി, പിന്നീട് രമേശിന്റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം മടങ്ങുന്നത് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിൽ രമേശിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹാസിനിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ് (ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ) ആയിരുന്നു രമേശുമായുള്ള വിവാഹമെന്ന നാട്ടുകാരുടെ മൊഴിയും പോലീസ് അന്വേഷിക്കുന്നുണ്ട്.