കടലിൽ മീൻ പിടിക്കുന്നതിനിടെ നെഞ്ചുവേദന: മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ പീറ്റർ (65) ആണ് മരിച്ചത്.
കടലിൽനിന്ന് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഇദ്ദേഹത്തിന് തീവ്രമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പീറ്ററിനെ കരയിലെത്തിച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
