ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

തിരുവനന്തപുരം: വിസ ലഭിക്കാത്തതിനെ തുടർന്ന് സിനിമാതാരം മോഹൻലാൽ പങ്കെടുക്കേണ്ടിയിരുന്ന ഇന്നത്തെ സിഡ്നി ഷോ മാറ്റിവെച്ചു. പരിപാടിയിൽ പങ്കെടുക്കേണ്ട മറ്റു താരങ്ങളായ കെ.എസ്. ചിത്ര, മനോജ് കെ. ജയൻ തുടങ്ങിയവർ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നിരുന്നുവെങ്കിലും മോഹൻലാലിന് വിസ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്.
അവസാന നിമിഷം വരെ വിസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഓസ്ട്രേലിയൻ വിസ അനുവദിക്കുന്നതിലെ കടുത്ത വ്യവസ്ഥകളാണ് നടപടികൾ വൈകാൻ കാരണമെന്നാണ് സൂചന. അതേസമയം, ഷോ റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.
