‘അണ്ണനുടെ കടസി പടം’; റിലീസിന് മുൻപ് കോടികൾ നൽകി ആരാധകർ! ബോക്സ് ഓഫീസ് വിറപ്പിച്ച് ജനനായകന്റെ നേട്ടം

ചെന്നൈ: ദളപതി വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. റിലീസിന് മുൻപ് തന്നെ കോടികളുടെ പ്രീ-സെയിൽ റെക്കോർഡുകൾ കുറിച്ച ചിത്രം വൻ ആഘോഷങ്ങളോടെയാണ് ആരാധകർ വരവേറ്റത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ആരാധകരുടെ ആവേശം വാനോളമുയർത്തിയിട്ടുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ (A) സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രത്യേക ഗാനരംഗത്തിൽ വിജയ്യുടെ പ്രിയ സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ഒന്നിച്ചെത്തുന്നു എന്ന വാർത്തയും സിനിമാപ്രേമികളിൽ വലിയ കൗതുകം ഉണർത്തിയിട്ടുണ്ട്.
ഛായാഗ്രഹണം സത്യൻ സൂര്യനും ആക്ഷൻ രംഗങ്ങൾ അനിൽ അരശും നിർവ്വഹിച്ചിരിക്കുന്നു. വി. സെൽവകുമാർ (ആർട്ട്), ശേഖർ, സുധൻ (കൊറിയോഗ്രാഫി), അറിവ് (ഗാനരചന), പല്ലവി സിംഗ് (കോസ്റ്റ്യൂം design) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്നയും പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റായി പ്രതീഷ് ശേഖറുമാണ് പ്രവർത്തിച്ചിരിക്കുന്നത്.
