സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്, ഇന്ന് പവന് കുറഞ്ഞത് 280 രൂപ; മാറ്റമില്ലാതെ വെള്ളി വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവൻ സ്വർണത്തിന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,220 രൂപയിലും പവന് 1,05,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണവിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,860 രൂപയിലെത്തി. പവന് 86,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണവില താഴ്ന്നതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിയൊന്നിന് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് വിപണി നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണനിരക്ക് (പവന്)
- ഓഗസ്റ്റ് 01: 1,05,760 രൂപ
- ജൂലൈ 31: 1,06,040 രൂപ
