എന്.ഡി.ആര്.എഫും പോലീസുമുണ്ട് ; ഏതു സാഹചര്യവും നേരിടാന് സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനും സർക്കാർ തീരുമാനിച്ചതായി ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
വകുപ്പുകളുടെ ഏകോപനവും ദുരന്തനിവാരണ പ്രവർത്തനങ്ങളും റവന്യൂ മന്ത്രിയുടെ മേൽനോട്ടത്തിൽ നടക്കും. എൻ.ഡി.ആർ.എഫ്, പൊലീസ് തുടങ്ങി എല്ലാ സന്നദ്ധ സേനകളും സജ്ജമാണ്. റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി ഫോണിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായും സ്ഥിതി വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് ചേർത്തതായും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
“സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെയുള്ള സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.”
