റിയാദിലെ സ്‌കൂളുകളിൽ ഇനി ഒരാഴ്ച നേരിട്ടുള്ള ക്ലാസുകളില്ല, പകരം ഓൺലൈൻ പഠനം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റിയാദിലെ സ്കൂളുകളിൽ ഒരാഴ്ച നേരിട്ട് ക്ലാസുകളില്ല. പകരം ഓൺലൈൻ പഠനം. വരും ആഴ്ചയിലെ അധ്യയന പ്രക്രിയ ‘മദ്രസതീ’ പ്ലാറ്റ്‌ഫോം വഴി പൂർണമായും ഓൺലൈനായിട്ടായിരിക്കും നടക്കുക. എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണനിർവഹണ വിഭാഗത്തിലെ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമാണ്.
റിയാദ്: റിയാദ് നഗരത്തിലെ സ്കൂളുകളിൽ അധ്യയനം താൽക്കാലികമായി ഓൺലൈനിലേക്ക് മാറ്റി. വരും ആഴ്ചയിൽ നേരിട്ടുള്ള ക്ലാസുകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച അടിയന്തര ഉത്തരവിൽ വ്യക്തമാക്കുന്നു. പകരം 'മദ്രസതീ' (Madrasati) പ്ലാറ്റ്‌ഫോം വഴിയായിരിക്കും പഠനപ്രവർത്തനങ്ങൾ നടക്കുക.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. സമയബന്ധിതമായ ഈ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്കൂളുകളുടെ ഔദ്യോഗിക ആശയവിനിമയ ഉപാധികൾ വഴി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി.



