2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 05:45 AM
പങ്കുവെക്കുക:
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയംകേരളപ്രഭാതം

പുതിയ തൊഴിൽ വിസയിലെത്തുന്ന വിദഗ്ധർക്ക് സ്വന്തം വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങളെയും സൗദിയിലേക്ക് ഒപ്പം കൂട്ടാമെന്ന് ആഭ്യന്തര മന്ത്രാലയം.

റിയാദ്: പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികൾക്ക് ഇനി മുതൽ സ്വന്തം വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം. വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു പരിഷ്കാരം എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ തൊഴിൽ വിസയിൽ സൗദിയിലെത്തി ഇഖാമ ഉൾപ്പെടെയുള്ള പ്രവാസരേഖകൾ ശരിയാക്കിയ ശേഷമായിരുന്നു കുടുംബത്തിനായുള്ള വിസ നടപടികൾ ആരംഭിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവോടെ തൊഴിലാളിയുടെ വിസ പ്രോസസിംഗിനൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയും സ്വന്തമാക്കാൻ സാധിക്കും.

ആർക്കൊക്കെയാണ് അനുമതി?

  • ഭർത്താവ് / ഭാര്യ

  • 25 വയസ്സിന് താഴെയുള്ള ആൺമക്കൾ

  • അവിവാഹിതരായ പെൺമക്കൾ

വിദഗ്ധ തൊഴിലാളികൾ തങ്ങളുടെ ജോലി സംബന്ധമായ നടപടികളും വ്യവസ്ഥകളും പൂർത്തിയാക്കുന്നതോടെ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കും.

നിബന്ധനകളും യോഗ്യതകളും കുടുംബത്തെ ഒപ്പം കൂട്ടുന്നതിന് കുടുംബനാഥന്റെ ശമ്പള പരിധി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വിഭാഗം (Professional Category) എന്നിവ മാനദണ്ഡമാക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ വരുംദിവസങ്ങളിൽ അധികൃതർ പുറത്തുവിടും.

എൻട്രി വിസയിൽ സൗദിയിൽ പ്രവേശിച്ച ശേഷം നിലവിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുടുംബാംഗങ്ങൾക്ക് ഇഖാമ (താമസരേഖ) സ്വന്തമാക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

സൗദി-ഹൂത്തി സംഘർഷം കനക്കുന്നു, വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ലക്ഷ്യമിട്ടു, ഹോർമുസിൽ കപ്പലിന് നേരെയും ആക്രമണം, 11 ഇന്ത്യക്കാർക്ക് പരിക്ക്
അന്തർദേശീയം