2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'ആയുധം വെച്ചു കീഴടങ്ങിയാൽ പൊതുമാപ്പ്'; ഹൂതികളോട് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി; മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ നീക്കം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 03:35 AM
പങ്കുവെക്കുക:
'ആയുധം വെച്ചു കീഴടങ്ങിയാൽ പൊതുമാപ്പ്'; ഹൂതികളോട് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി; മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ നീക്കം
'ആയുധം വെച്ചു കീഴടങ്ങിയാൽ പൊതുമാപ്പ്'; ഹൂതികളോട് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി; മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ നീക്കംകേരളപ്രഭാതം

ആയുധം വെച്ച് കീഴടങ്ങുന്ന ഹൂതികൾക്ക് പൊതുമാപ്പ് നൽകുമെന്ന് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി പ്രഖ്യാപിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ സൗദി സഖ്യസേനയുടെ പിന്തുണയോടെ യെമൻ ഭരണകൂടം സൈനിക നീക്കം ശക്തമാക്കി.

സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ ഭരണകൂടം ശക്തമായ സൈനിക നടപടി ആരംഭിച്ചു. ഹൂതി ഭീകരരിൽ നിന്ന് രാജ്യത്തെ മുക്തമാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രസിഡൻ്റ് റഷാദ് അൽ അലിമി വ്യക്തമാക്കി. അതേസമയം, ആയുധം വെച്ചു കീഴടങ്ങാൻ തയ്യാറാകുന്ന ഹൂതികൾക്ക് പൊതുമാപ്പ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാൻ പിന്തുണയുള്ള ഹൂതികളെ പരാജയപ്പെടുത്തി രാജ്യത്തിന്റെ പരമാധികാരം പൂർണമായി വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, വിമതർ ആയുധം താഴെവെക്കണമെന്ന് സൈനിക വക്താവും ആവശ്യപ്പെട്ടു. ഹൂതികളുടെ സൈനിക താവളങ്ങളിൽ നിന്നും വിതരണ പാതകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുനിൽക്കണമെന്ന് പ്രസിഡൻ്റ് അഭ്യർത്ഥിച്ചു.

2014 മുതൽ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ മേഖലകൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ബാബ് അൽ മന്ദബ് കടലിടുക്കും 150 കിലോമീറ്ററോളം വരുന്ന ചെങ്കടൽ തീരപ്രദേശവും അടുത്തിടെ ഹൂതികൾ പിടിച്ചെടുത്തിരുന്നു.

കൂടാതെ, താൽക്കാലിക തലസ്ഥാനമായ അദനെയും തന്ത്രപ്രധാന നഗരമായ തായിസിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാത ഹൂതികൾ ഉപരോധിച്ചതോടെ തായിസ് പൂർണ്ണമായും ഒറ്റപ്പെട്ടു. ഈ ഗുരുതര സാഹചര്യമാണ് പുതിയ സൈനിക നീക്കത്തിന് വഴിവെച്ചതെന്ന് ഭരണകൂടം അറിയിച്ചു.

അതേസമയം, പ്രഖ്യാപനത്തിന് പിന്നാലെ സൗദി സഖ്യസേന തങ്ങൾക്ക് നേരെ 50 ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതികൾ ആരോപിച്ചു. ഇതിന് തിരിച്ചടിയായി റിയാദിലെ സൗദി അരാംകോ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)