സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ടു മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. തായിഫ്-റാനിയ റോഡിലുണ്ടായ അപകടത്തിൽ രണ്ടു തമിഴ്നാട് സ്വദേശികളായ നഴ്‌സുമാരും ഡ്രൈവറായ സൗദി പൗരനുമാണ് മരിച്ച മറ്റു മൂന്നുപേർ.
ജിദ്ദ: സൗദിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.
തമിഴ്നാട് സ്വദേശികളായ നഴ്‌സുമാർ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ.
തായിഫ് - റാനിയ റോഡിലായിരുന്നു അപകടം. സൗദി സർക്കാർ ഡിസ്‌പെൻസറിയിലെ ജീവനക്കാരായ ഇവർ അവധി ദിനത്തിൽ റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.



