2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുവൈത്തിൽ തൊഴിൽ വിപണി നിയന്ത്രണം ശക്തമാക്കും; തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 02:11 PM
പങ്കുവെക്കുക:
കുവൈത്തിൽ തൊഴിൽ വിപണി നിയന്ത്രണം ശക്തമാക്കും; തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം
കുവൈത്തിൽ തൊഴിൽ വിപണി നിയന്ത്രണം ശക്തമാക്കും; തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യംകേരളപ്രഭാതം

തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാക്കാനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ കർശനമാക്കി.

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം). തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കാനും സേവനങ്ങൾ പൂർണ്ണമായും നവീകരിക്കാനും അധികൃതർ നിർദേശം നൽകി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. പബ്ലിക് അതോറിറ്റിയുടെ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തന്ത്രപരമായ ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കാനും യോഗം ആഹ്വാനം ചെയ്തു.

തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് ശൈഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി. സ്വദേശികൾക്കും തൊഴിലുടമകൾക്കും വിദേശ തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വികസന പദ്ധതികൾക്ക് രൂപം നൽകും. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ നവീകരണവുമായി അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സ്ഥാപനത്തിന്റെ നിലവിലെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും യോഗം വിശദമായി വിലയിരുത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)