2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'സ്മിത് മച്ചാർ ഹീറോ, ഇന്ത്യയുടെ അഭിമാനം'; ഫ്ള ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 03:40 AM
പങ്കുവെക്കുക:
'സ്മിത് മച്ചാർ ഹീറോ, ഇന്ത്യയുടെ അഭിമാനം'; ഫ്ള ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'സ്മിത് മച്ചാർ ഹീറോ, ഇന്ത്യയുടെ അഭിമാനം'; ഫ്ള ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദികേരളപ്രഭാതം

സ്മിത് മച്ചാർ ഹീറോ, ഇന്ത്യയുടെ അഭിമാനം'; ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

​ന്യൂഡൽഹി: അപകടകരമായ സാഹചര്യത്തിലും ഗുരുതര പരിക്കുകളെ ഗൗനിക്കാതെ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സ്മിത് മച്ചാർ യഥാർഥ നായകനാണെന്നും അദ്ദേഹത്തിന്റെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

​"ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചത്. ക്യാപ്റ്റന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്. അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യ അഭിമാനിക്കുന്നു. എത്രയും വേഗം പരിക്കുകൾ ഭേദമായി പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്താൻ പ്രാർഥിക്കുന്നു" -പ്രധാനമന്ത്രി കുറിച്ചു.

​നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിൻയാമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്മിത് മച്ചാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അസാമാന്യ ധൈര്യം പ്രകടിപ്പിച്ച സ്മിതിനെ 'യഥാർഥ ഹീറോ' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)