2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുവൈത്തിലെ അബു ഹലീഫയിൽ കഫേയ്ക്ക് സമീപം കൂട്ടത്തല്ല്; മൂന്ന് യുവാക്കൾക്ക് പരിക്ക്, പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 11:16 AM
പങ്കുവെക്കുക:
കുവൈത്തിലെ അബു ഹലീഫയിൽ കഫേയ്ക്ക് സമീപം കൂട്ടത്തല്ല്; മൂന്ന് യുവാക്കൾക്ക് പരിക്ക്, പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതം
കുവൈത്തിലെ അബു ഹലീഫയിൽ കഫേയ്ക്ക് സമീപം കൂട്ടത്തല്ല്; മൂന്ന് യുവാക്കൾക്ക് പരിക്ക്, പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതംകേരളപ്രഭാതം

അബുഹലീഫയിൽ കഫേയ്ക്ക് മുന്നിൽ യുവാക്കൾ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ മൂന്ന് പേർക്ക് പരുക്കേറ്റു; അക്രമികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

കുവൈത്ത് സിറ്റി: അബുഹലീഫയിലെ കഫേയ്ക്ക് സമീപം യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരുക്കേറ്റു. മുൻവൈരാഗ്യമൊന്നുമില്ലാതെ അസഭ്യം പറഞ്ഞ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അക്രമികൾക്കായി അന്വേഷണം ഊർജിതമാക്കി.

സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകയായിരുന്ന മൂന്നംഗ സംഘത്തിന് നേരെ, അപരിചിതരായ മൂന്നംഗ സംഘം അസഭ്യവർഷവുമായി അടുത്തുചെല്ലുകയായിരുന്നു. ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം അക്രമികൾ സ്വർണനിറത്തിലുള്ള ജർമൻ നിർമിത കാറിൽ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെട്ടു.

19കാരനായ കുവൈത്ത് പൗരനും, 14, 13 വയസ്സുള്ള രണ്ടു കുട്ടികൾക്കുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. 14കാരന്റെ ഇടത് ചെവിക്ക് ഗുരുതരമായി പരുക്കേൽക്കുകയും മുഖത്ത് പോറലുകളും ചതവുകളും ഏൽക്കുകയും ചെയ്തിട്ടുണ്ട്. 13കാരന്റെ വലതുകൈക്കാണ് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യപരിശോധനാ റിപ്പോർട്ട് സഹിതം അബുഹലീഫ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വാഹനം കേന്ദ്രീകരിച്ചും ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)