മലയാളി സാമൂഹികപ്രവർത്തകൻ റിയാദിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റിയാദിൽ കുഴഞ്ഞുവീണ് മരിച്ച സാമൂഹിക പ്രവർത്തകൻ കണ്ണൂർ മയ്യിൽ സ്വദേശി എ.വി. നാരായണൻ (57) എന്ന മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച കോലത്തുവയൽ ശ്മശാനത്തിൽ സംസ്കരിച്ചു.
റിയാദ്: റിയാദിൽ സാമൂഹിക പ്രവർത്തകനായ മലയാളി അന്തരിച്ചു. കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ എ.വി. നാരായണൻ (മണി-57) ആണ് നിര്യാതനായത്. കേളി കലാ സാംസ്‌കാരിക വേദി മലസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. 33 വർഷമായി പ്രവാസിയായ ഇദ്ദേഹം റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
സെപ്റ്റംബർ 29-ന് താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
പരേതരായ ഇരിങ്ങത്തായ് കൃഷ്ണന്റെയും തമ്പായിയുടെയും മകനാണ്. ഭാര്യ: മഞ്ജുള. മക്കൾ: മഞ്ജിമ, മാനവ്. സഹോദരങ്ങൾ: കമല, സാവിത്രി, ഗംഗാധരൻ, പരേതയായ നന്ദിനി. മൃതദേഹം നാട്ടിലെത്തിച്ച ശേഷം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടന്നു.



