2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇറാൻ-അമേരിക്ക ചർച്ചകൾ മുന്നോട്ട് തന്നെ; ഇറാന്റെ സമാധാന നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയെന്ന് റിപ്പോർട്ട്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 10:45 AM
പങ്കുവെക്കുക:
ഇറാൻ-അമേരിക്ക ചർച്ചകൾ മുന്നോട്ട് തന്നെ; ഇറാന്റെ സമാധാന നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയെന്ന് റിപ്പോർട്ട്
ഇറാൻ-അമേരിക്ക ചർച്ചകൾ മുന്നോട്ട് തന്നെ; ഇറാന്റെ സമാധാന നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയെന്ന് റിപ്പോർട്ട്കേരളപ്രഭാതം

ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാനും, മുൻപ് ഒപ്പിട്ട സമാധാന ധാരണയേക്കാൾ മികച്ച ധാരണയിലെത്താനുമാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്ന നിർദേശം. ഖത്തർ വഴി അമേരിക്കയെ അറിയിച്ച നിർദേശങ്ങളിൽ അമേരിക്കയുടെ മറുപടി ലഭിച്ച് കഴിഞ്ഞു.

​ടെഹ്റാൻ: മേഖലയിലെ യുദ്ധാന്തരീക്ഷത്തിന് അയവുവരുത്താൻ ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയതായി റിപ്പോർട്ട്. ഖത്തർ മധ്യസ്ഥതയിൽ കൈമാറിയ നിർദേശങ്ങളിൽ യു.എസ് നൽകിയ പ്രതികരണം വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും ടെഹ്റാൻ ഭാവിനടപടികളിലേക്ക് കടക്കുക.

​ഏഴ് ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്നും മുമ്പ് ഒപ്പുവെച്ചതിനേക്കാൾ സമഗ്രവും മെച്ചപ്പെട്ടതുമായ കരാറിലെത്താമെന്നുമാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന നിർദേശം. ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിൽ യു.എസ് സൈനിക നീക്കം പുനരാരംഭിക്കാനുള്ള സാധ്യത മുൻനിർത്തി വൻ പ്രതിരോധ ഒരുക്കങ്ങളിലാണ് രാജ്യം.

​പ്രതിരോധം ശക്തമാക്കി ഇറാൻ; സ്ത്രീകൾക്ക് സൈനിക പരിശീലനം

​സാധാരണക്കാർക്ക് സൈനിക പരിശീലനം നൽകുന്ന നടപടികൾ ഇറാൻ ശക്തമാക്കിയിട്ടുണ്ട്. തെരുവുകളിൽ സ്ത്രീകൾക്ക് റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിക്കാൻ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. ബാഹ്യ ആക്രമണങ്ങൾക്കൊപ്പം ആഭ്യന്തരതലത്തിലുണ്ടാകാനിടയുള്ള സായുധ സംഘർഷ സാധ്യതകൾ കൂടി കണക്കിലെടുത്താണ് ഇറാൻ്റെ ഈ നടപടി.

​പത്ത് പേർക്ക് കൂടി ഉപരോധമേർപ്പെടുത്തി അമേരിക്ക

​അതേസമയം, ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം അയയുകയാണെന്നാണ് വാഷിംഗ്ടണിന്റെ വിലയിരുത്തൽ. മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം വർധിച്ചിട്ടുണ്ടെന്നും യു.എസ് അവകാശപ്പെടുന്നു.

​ഇതിനിടെ, ഇറാന്റെ ആയുധ ഇടപാടുകൾക്ക് സഹായം നൽകിയ വിവിധ രാജ്യങ്ങളിലെ പത്ത് വ്യക്തികൾക്ക് അമേരിക്ക പുതുതായി ഉപരോധമേർപ്പെടുത്തി. സമാധാന ചർച്ചകൾ തുടരുമ്പോഴും ഇരുപക്ഷവും കടുത്ത ജാഗ്രതയിലാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)