2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇറാന്‍റെ സമാധാന നിർദ്ദേശങ്ങൾ ട്രംപ് തള്ളിയതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തകർച്ച, സെൻസെക്സ് 6 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, നിഫ്റ്റിയും കൂപ്പുകുത്തി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 01:31 PM
പങ്കുവെക്കുക:
ഇറാന്‍റെ സമാധാന നിർദ്ദേശങ്ങൾ ട്രംപ് തള്ളിയതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തകർച്ച, സെൻസെക്സ് 6 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, നിഫ്റ്റിയും കൂപ്പുകുത്തി
ഇറാന്‍റെ സമാധാന നിർദ്ദേശങ്ങൾ ട്രംപ് തള്ളിയതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ തകർച്ച, സെൻസെക്സ് 6 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, നിഫ്റ്റിയും കൂപ്പുകുത്തികേരളപ്രഭാതം

ഇറാന്‍റെ സമാധാന നിർദ്ദേശങ്ങൾ യുഎസ് തള്ളിയതോടെ പശ്ചിമേഷ്യൻ സംഘർഷ ഭീതിയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് 1124 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് 8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി

പശ്ചിമേഷ്യയിൽ സംഘർഷഭീതി പുകയുന്നതിനിടെ ഇന്ത്യൻ ഓഹരിവിപണിയിൽ വൻ തകർച്ച. ഇറാന്റെ സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെ വിപണി കൂപ്പുകുത്തുകയായിരുന്നു.

​സെൻസെക്സ് 1,124 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞു. സെൻസെക്സ് ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 72,771-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒറ്റദിവസം കൊണ്ട് എട്ടുലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. ഫിനാൻസ്, മെറ്റൽ, റിയൽറ്റി മേഖലകളിലെ ഓഹരികളെയാണ് തകർച്ച രൂക്ഷമായി ബാധിച്ചത്. മറ്റ് ഏഷ്യൻ വിപണികളിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

​ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം തുറക്കാമെന്നടക്കമുള്ള ഇറാന്റെ നിർദേശം തള്ളിയതായി ട്രംപ് വ്യക്തമാക്കിയിരുന്നു. കടലിടുക്കിൽ ഇറാന്റെ സ്വാധീനം അവസാനിച്ചെന്നും അമേരിക്ക ഇറാന്റെ വ്യവസ്ഥകൾ അംഗീകരിക്കേണ്ടതില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. സംഘർഷസാധ്യത ഉയർന്നതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില വർധിക്കുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 95.95 എന്ന നിലയിലെത്തുകയും ചെയ്തു. യു.എസ് ബോണ്ട് യീൽഡ് നിരക്ക് ഉയർന്നതോടെ വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിക്ക് തിരിച്ചടിയായി.

​അതേസമയം, പ്രകോപനങ്ങൾക്കിടയിലും ഇറാനും അമേരിക്കയും ചർച്ചകളിലേക്ക് കടന്നേക്കുമെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ച സമാധാന ചർച്ചകൾ നടന്നേക്കുമെന്നാണ് വിവരങ്ങൾ. സമാധാന നിർദേശത്തിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയ ഇറാൻ, അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്.

​അതിനിടെ, അമേരിക്കൻ ഉപരോധം മൂലം വിമാന സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ ഇളവുകൾക്കായി വിവിധ രാജ്യങ്ങളുമായി ഇറാൻ ചർച്ച തുടങ്ങി. ഇറാഖിലെ നജാഫ്, സുലൈമാനിയ, ഇർബിൽ വിമാനത്താവളങ്ങളെ ഉപരോധം ബാധിച്ചത് ഇറാന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)