2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'ഫ്രാൻസിനെ പിടിച്ചെടുക്കാനാണ് ഇസ്ലാം ശ്രമിക്കുന്നത്': വിദ്യാർത്ഥി പ്രക്ഷോഭത്തെ 'നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റവുമായി' ബന്ധപ്പെടുത്തി ട്രംപ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 08:43 AM
പങ്കുവെക്കുക:
'ഫ്രാൻസിനെ പിടിച്ചെടുക്കാനാണ് ഇസ്ലാം ശ്രമിക്കുന്നത്': വിദ്യാർത്ഥി പ്രക്ഷോഭത്തെ 'നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റവുമായി' ബന്ധപ്പെടുത്തി ട്രംപ്
'ഫ്രാൻസിനെ പിടിച്ചെടുക്കാനാണ് ഇസ്ലാം ശ്രമിക്കുന്നത്': വിദ്യാർത്ഥി പ്രക്ഷോഭത്തെ 'നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റവുമായി' ബന്ധപ്പെടുത്തി ട്രംപ്കേരളപ്രഭാതം

ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ വർഗീയമായി ചിത്രീകരിച്ച് ട്രൂത്ത് സോഷ്യലിലൂടെ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സമരം ഇസ്ലാം രാജ്യം പിടിച്ചെടുക്കാനുള്ള ശ്രമവും നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന്റെ ഫലവുമാണെന്നാണ് ട്രംപിന്റെ ആരോപണം.

വാഷിങ്‌ടൺ: ഫ്രാൻസിൽ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ പ്രക്ഷോഭരംഗത്തിറങ്ങിയ വിദ്യാർത്ഥികളെ അധിക്ഷേപിച്ചും വർഗീയ പരാമർശങ്ങൾ നടത്തിയും മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്നത് വിദ്യാർത്ഥി പ്രക്ഷോഭമല്ലെന്നും രാജ്യത്തെ "പിടിച്ചെടുക്കാനുള്ള ഇസ്ലാമിന്റെ ശ്രമമാണിതെന്നും" ട്രംപ് ആരോപിച്ചു. 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ട്രംപിന്റെ വിഷലിപ്തമായ പ്രതികരണം.

ഫ്രാൻസിലെ ക്രമസമാധാന തകർച്ചക്ക് കാരണം "നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റമാണെന്ന്" കുറ്റപ്പെടുത്തിയ ട്രംപ്, വിദ്യാർത്ഥികളുടെ സമരം ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ട്രംപിന്റെ ഈ പ്രതികരണം.

ദശകങ്ങൾക്കിടയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനാണ് ഫ്രാൻസ് സാക്ഷ്യം വഹിക്കുന്നത്. പാരീസിന് വടക്കുള്ള ഒരു സ്കൂളിൽ നിന്ന് ആരംഭിച്ച സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തിൽ പടരുകയായിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് നൂറുകണക്കിന് സ്കൂളുകൾ അടച്ചിട്ടു. കഴിഞ്ഞ ആഴ്ചകളിൽ 6,000-ത്തിലധികം ആളുകളെയാണ് ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ ഭൂരിഭാഗവും മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളാണ്.

പൊലീസ് അതിക്രമങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്. വടക്കുകിഴക്കൻ നഗരമായ ലെൻസിൽ ഗ്രനേഡ് സ്ഫോടനത്തിൽ ഒരു വിദ്യാർത്ഥിയുടെ കൈ നഷ്ടപ്പെട്ടു. ടൂർസിൽ മറ്റൊരു വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭത്തിനിടെ 6,100 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 1,483 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 1,800-ലധികം ആളുകൾ നിയമനടപടികൾ നേരിടുകയാണെന്ന് നീതി ന്യായ മന്ത്രാലയവും അറിയിച്ചു.

ചൊവ്വാഴ്ച നടന്ന പ്രക്ഷോഭത്തിൽ പാരീസിലെ 56,000 പേർ ഉൾപ്പെടെ രാജ്യത്തുടനീളം 2,56,000 ആളുകൾ പങ്കെടുത്തതായാണ് ഫ്രഞ്ച് അധികൃതരുടെ കണക്ക്. എന്നാൽ രാജ്യവ്യാപകമായി 4,50,000-ത്തോളം പേർ തെരുവിലിറങ്ങിയെന്ന് സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥി സംഘടനയായ 'യൂണിയൻ സിൻഡിക്കേൽ ലിസീൻ' വ്യക്തമാക്കുന്നു. സംഘർഷങ്ങളിൽ കുറഞ്ഞത് 715 പോലീസ് ഉദ്യോഗസ്ഥർക്കും 215 വിദ്യാർത്ഥികൾക്കും പരിക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഓഫീസ് അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)