ഡോണൾഡ് ട്രംപുമായി ടെലിഫോൺ ചർച്ച നടത്തി നരേന്ദ്ര മോദി, വ്യാപാര ബന്ധം യുദ്ധ സാഹചര്യവും ചർച്ചയായി
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 സെപ്റ്റംബർ 30, ബുധൻ | 03:15 PM
പങ്കുവെക്കുക:

തുടരുന്ന സംഘർഷങ്ങളും രണ്ട് നേതാക്കളും ചെയ്തു. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദിയുടെ ട്വീറ്റ്.
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ചർച്ച നടത്തി. ഉഭയകക്ഷി വ്യാപാര ബന്ധവും പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധ സാഹചര്യങ്ങളും ഇരുനേതാക്കളും സംസാരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യ-അമേരിക്കൻ ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ചർച്ചക്ക് ശേഷം മോദി എക്സിൽ (ട്വിറ്റർ) കുറിച്ചു.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യക്ക് മേൽ അധിക താരിഫ് ഏർപ്പെടുത്താൻ അമേരിക്ക നീക്കം നടത്തുന്നതിനിടെയാണ് ഇരുനേതാക്കളുടെയും നിർണായക സംഭാഷണം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പങ്കുവെക്കുക:



