2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഒമാനി പൈലറ്റ് ഹമാം ലക്ഷ്യമിട്ടത് ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഇസ്രയേലി മാധ്യമങ്ങൾ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 10:53 AM
പങ്കുവെക്കുക:
ഒമാനി പൈലറ്റ് ഹമാം ലക്ഷ്യമിട്ടത് ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഇസ്രയേലി മാധ്യമങ്ങൾ
ഒമാനി പൈലറ്റ് ഹമാം ലക്ഷ്യമിട്ടത് ഫ്ലൈദുബായ് വിമാനം ഇസ്രയേലിലെ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഇസ്രയേലി മാധ്യമങ്ങൾകേരളപ്രഭാതം

ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ഒമാനി സഹപൈലറ്റ് ആസൂത്രണം ചെയ്തതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റനെ അക്രമിച്ച് ലാൻഡിങ് അനുമതി നേടിയ ശേഷം ആക്രമണം നടത്താനായിരുന്നു നീക്കമെങ്കിലും ക്യാപ്റ്റനും യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ സഹപൈലറ്റായ ഒമാൻ പൗരൻ ഹമാം അൽ ഹമാമി പദ്ധതിയിട്ടിരുന്നതായി ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ചാനൽ 12, വൈ-നെറ്റ് തുടങ്ങിയ പ്രമുഖ ഇസ്രയേലി മാധ്യമങ്ങളാണ് അന്വേഷണ സംഘത്തിന് മുൻപാകെ പ്രതി നൽകിയ മൊഴിയെ ഉദ്ധരിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.

ക്യാപ്റ്റനെ അക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം സാധാരണ രീതിയിൽ ടെൽ അവീവിലേക്ക് പറന്ന് ലാൻഡിങ് അനുമതി വരെ നേടാനായിരുന്നു ഇയാളുടെ നീക്കം. വ്യോമസേനയുടെ പ്രതിരോധ നടപടികളോ അപായ സൂചനകളോ ഉണ്ടാകാതിരിക്കാനാണ് ഈ വഴി തിരഞ്ഞെടുത്തത്. അനുമതി ലഭിച്ച ശേഷം വിമാനം ബെൻ ഗൂറിയോൺ വിമാനത്താവളത്തിലേക്ക് നേരിട്ട് ഇടിച്ചിറക്കാനായിരുന്നു ലക്ഷ്യം.

എന്നാൽ, ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ സമയോചിതമായി കോക്പിറ്റിന്റെ വാതിൽ തുറന്നതും, തുടർന്ന് യാത്രക്കാർ ഇടപെട്ട് ഹമാമിനെ കീഴ്പ്പെടുത്തിയതും വൻ ദുരന്തം ഒഴിവാക്കി.

മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ മുൻ യാത്രകളിൽ നിന്ന് ശേഖരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലും സമാനമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും വിമാനത്തിലെ ക്രൂ അംഗങ്ങളിൽ ഒരാൾ സുഹൃത്തായതിനാൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ, തീവ്രവാദ ആശയങ്ങളോടുള്ള ആഭിമുഖ്യം കാരണം ഹമാമിനെ ഒമാൻ എയറിൽ നിന്ന് പുറത്താക്കിയിരുന്നതായി 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന ഫ്ലൈദുബായിൽ ഇയാൾ ജോയിൻ ചെയ്തതും ആക്രമണത്തിന് ശ്രമിച്ചതും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)