2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ 36 ശതമാനം കുറവ്; ആറുമാസത്തിനിടെ 365 കേസുകൾ കുറഞ്ഞു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 06:07 AM
പങ്കുവെക്കുക:
കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ 36 ശതമാനം കുറവ്; ആറുമാസത്തിനിടെ 365 കേസുകൾ കുറഞ്ഞു
കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ 36 ശതമാനം കുറവ്; ആറുമാസത്തിനിടെ 365 കേസുകൾ കുറഞ്ഞുകേരളപ്രഭാതം

കുവൈത്തിൽ പുതിയ ഗാർഹിക പീഡന സംരക്ഷണ നിയമം നടപ്പിലാക്കിയതിന് പിന്നാലെ കേസുകളിൽ 36 ശതമാനത്തിന്റെ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കുട്ടികൾക്കും ദുർബലർക്കും എതിരായ പീഡന കേസുകളിൽ ഒത്തുതീർപ്പ് അനുവദിക്കാത്ത പുതിയ നിയമമാണ് ഈ മാറ്റത്തിന് കാരണം. കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് നീതിന്യായ മന്ത്രി വ്യക്തമാക്കി.

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഗാർഹിക പീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നതോടെ പീഡനക്കേസുകളുടെ എണ്ണത്തിൽ വൻ കുറവ്. പുതിയ നിയമം നടപ്പിലാക്കി ആറു മാസത്തിനകം കേസുകളിൽ 36 ശതമാനത്തിന്റെ കുറവുണ്ടായതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത് അറിയിച്ചു.

2025-ൽ ഇതേ കാലയളവിൽ 1,011 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത്, 2026 മാർച്ച് 15 മുതൽ സെപ്റ്റംബർ 13 വരെ 646 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷനിൽ റിപ്പോർട്ട് ചെയ്തത്. 365 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.

കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കും എതിരെയുള്ള ഗാർഹിക, ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പ്, പരാതി പിൻവലിക്കൽ, മാപ്പ് നൽകൽ എന്നിവ വിലക്കുന്ന 2026-ലെ 11-ാം നമ്പർ നിയമമാണ് വഴിത്തിരിവായത്. കർശന വ്യവസ്ഥകളുള്ള പുതിയ നിയമത്തിന്റെ സ്വാധീനമാണ് കേസുകൾ കുറയാൻ പ്രധാന കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ, കേസുകൾ കുറഞ്ഞതുകൊണ്ട് ഗാർഹിക പീഡനം പൂർണമായി അവസാനിച്ചുവെന്ന് അർഥമാക്കുന്നില്ലെന്നും കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)