2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'ഇനി അടുത്ത തലമുറ നയിക്കട്ടെ'; ശ്രീലങ്കൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ധനഞ്ജയ ഡി സിൽവ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 11:55 AM
പങ്കുവെക്കുക:
'ഇനി അടുത്ത തലമുറ നയിക്കട്ടെ'; ശ്രീലങ്കൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ധനഞ്ജയ ഡി സിൽവ
'ഇനി അടുത്ത തലമുറ നയിക്കട്ടെ'; ശ്രീലങ്കൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ധനഞ്ജയ ഡി സിൽവകേരളപ്രഭാതം

ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് പുതിയ തലമുറയ്ക്ക് വഴിമാറുന്നതായി ഓൾറൗണ്ടർ ധനഞ്ജയ ഡി സിൽവ അറിയിച്ചു. നായകസ്ഥാനമൊഴിഞ്ഞെങ്കിലും ടീമിൽ കളിക്കാരനായി തുടരുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

കൊളംബോ: പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മുതിർന്ന ഓൾറൗണ്ടർ ധനഞ്ജയ ഡി സിൽവ. സ്ഥാനത്തുനിന്ന് ഉടനടി പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി വ്യാഴാഴ്ചയാണ് 35കാരനായ താരം ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിക്ക് കത്ത് നൽകിയത്.

നായകസ്ഥാനമൊഴിഞ്ഞെങ്കിലും കളിക്കാരനായി ടെസ്റ്റ് ടീമിൽ തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്. ടീമിനെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്തം അടുത്ത തലമുറയ്ക്ക് കൈമാറാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സെലക്ഷൻ കമ്മിറ്റിക്കയച്ച കത്തിൽ ധനഞ്ജയ വ്യക്തമാക്കി.

2024 ജനുവരിയിൽ ദിമുത് കരുണരത്നയ്ക്ക് പകരക്കാരനായാണ് ധനഞ്ജയ ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ അമരത്തെത്തുന്നത്. തുടർന്ന് നയിച്ച 18 ടെസ്റ്റ് മത്സരങ്ങളിൽ ഏഴെണ്ണത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്യാപ്റ്റനെന്ന നിലയിൽ 36.45 ശരാശരിയിൽ 1,130 റൺസ് നേടിയ താരം ഓഫ് സ്പിന്നർ എന്ന നിലയിൽ ഒമ്പത് വിക്കറ്റും വീഴ്ത്തി.

ശ്രീലങ്കയ്ക്കായി ഇതുവരെ 69 ടെസ്റ്റുകൾ കളിച്ച ധനഞ്ജയ 13 സെഞ്ചുറികൾ അടക്കം 4,400ലധികം റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നൽകിയ മികച്ച സേവനങ്ങൾക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ആഷ്‌ലി ഡി സിൽവ താരം നന്ദി അറിയിക്കുകയും ഭാവി കരിയറിന് ആശംസകൾ നേരുകയും ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)