2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14-ന്; ആവേശമായി ഔദ്യോഗിക ലോഞ്ച്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 08:15 AM
പങ്കുവെക്കുക:
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14-ന്; ആവേശമായി ഔദ്യോഗിക ലോഞ്ച്
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14-ന്; ആവേശമായി ഔദ്യോഗിക ലോഞ്ച്കേരളപ്രഭാതം

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 14-ന് നടക്കും. മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാരത്തണിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചു.

കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 14-ന് നടക്കും. കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചു. ആരോഗ്യവും ലക്ഷ്യബോധവും മുൻനിർത്തി 'മൂവ് വിത്ത് പർപ്പസ്' (Move with Purpose) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മാരത്തൺ സംഘടിപ്പിക്കുന്നത്.

കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ കൊച്ചി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട നഗരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജനപങ്കാളിത്തം വർഷം തോറും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഇതിലും വലിയൊരു വേദി മാരത്തണിനായി കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ നടക്കുന്ന ഈ കായികമേള, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തോൺ കൂടിയാണ്.

നല്ല കാര്യങ്ങൾ സ്വയം ഏറ്റെടുക്കുന്ന നഗരമാണ് കൊച്ചിയെന്നും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചടങ്ങിൽ സംസാരിച്ച കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ വ്യക്തമാക്കി. ബാങ്കിംഗ് പ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് തുടർച്ചയായി അഞ്ചാം വർഷവും മാരത്തണിന് നൽകുന്ന പിന്തുണയെന്ന് ഫെഡറൽ ബാങ്ക് സോണൽ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ സി.എം. ശശിധരൻ പറഞ്ഞു.

കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു

ചടങ്ങിൽ മാരത്തൺ കോഫി ടേബിൾ ബുക്കിന്റെ പ്രകാശനവും നടന്നു. ഗുഡ്‌വിൽ അംബാസിഡർ പ്രാചി തെഹ്‌ലാൻ ആദ്യ പതിപ്പ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് കൈമാറി.

42.195 കി.മീ. മാരത്തൺ, 21.097 കി.മീ. ഹാഫ് മാരത്തൺ, 10 കി.മീ., 3 കി.മീ. ഗ്രീൻ റൺ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. www.kochimarathon.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിലവിൽ രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 15-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫീസിൽ 10 ശതമാനം ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് വിദർഷ കെ. വിനോദ്, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജോസ്മോൻ പി. ഡേവിഡ്, വൈസ് പ്രസിഡന്റ് കെ.ടി. ജയചന്ദ്രൻ, ആസ്റ്റർ മെഡ്സിറ്റി ബ്രാൻഡിങ് ആന്റ് കമ്മ്യൂണിക്കേഷൻ ഹെഡ് ഹഫീസ് ഹസൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ. നായർ, എം.ആർ.കെ. ജയറാം, റേസ് ഡയറക്ടർ ആനന്ദ് മെനേസസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)