Malayalam News Live: ഞെട്ടിച്ച് പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം, കേരളത്തിൽ എൻഡിഎക്ക് 14 സീറ്റുകൾ വരെ; 9 എക്സിറ്റ്പോളുകളിലും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 8, വ്യാഴം | 04:11 PM
പങ്കുവെക്കുക:

നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലേതടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്സിറ്റ് പോൾ സർവേകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. ഇന്ന് നടക്കുന്ന ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പോടെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാനുള്ള വിലക്കും അവസാനിക്കും. വൈകിട്ട് ആറരയ്ക്ക് വിവിധ ഏജൻസികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും.
പങ്കുവെക്കുക:




