സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചു; പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റര്‍ മുബീന
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

സാമൂഹ്യ മാധ്യമങ്ങള്‍ വഴി വളരെ മോശം ഭാഷയില്‍ തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍ മുബീന. പാലക്കാട് സ്വദേശി മുഹമ്മദ് ജലീല്‍ ആണ് പ്രതി. സൗദിയിലെ അബഹയിലിരുന്നാണ് പ്രതി വളരെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത്.
നാട്ടില്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും, പ്രതി സൗദിയിലായതിനാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പൊലീസില്‍ പരാതി എത്തിയ വിവരം അറിഞ്ഞതോടെ ജലീല്‍ അധിക്ഷേപ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍, അതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകള്‍ ഈ വീഡിയോ കാണുകയും പല ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഉറപ്പിച്ച മുബീന വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പ്രതിയെ തേടി മുബീന ഒറ്റയ്ക്ക് സൗദിയിലെ അബഹയിലേക്ക് വിമാനം കയറിയത്.സൗദിയിലെത്തിയ മുബീന പ്രതി ജോലി ചെയ്യുന്ന അബഹയിലേക്ക് പോയി. ജലീല്‍ പങ്കുവെച്ച അധിക്ഷേപ വീഡിയോകള്‍ പൂര്‍ണ്ണമായും അറബിയിലേക്ക് വിവര്‍ത്തനം ചെയ്താണ് സൗദി പൊലീസിന് കൈമാറിയത്. പരാതിയും തെളിവുകളും പരിശോധിച്ച പൊലീസിന് സംഭവം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് അബഹ പൊലീസ് ഉടന്‍ തന്നെ പ്രതിയായ മുഹമ്മദ് അബ്ദുല്‍ ജലീലിനെ തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് അതിവേഗത്തില്‍ നടപടി സ്വീകരിച്ച സന്തോഷത്തിലാണ് മുബീന. തന്നെ കേള്‍ക്കാനും നടപടി സ്വീകരിക്കാനും തയ്യാറായ സൌദി പൊലീസിന് മുബീന നന്ദി പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ആദ്യം 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ അന്വേഷണങ്ങള്‍ക്കായി ഇയാളുടെ റിമാന്‍ഡ് കാലാവധി മറ്റൊരു 5 ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയും മുബീനയും സൗദി പൊലീസിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയും നടന്നു.
ഹിജാബ് ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുബീന പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരണമായാണ് മുഹമ്മദ് ജലീല്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ രീതിയില്‍ അധിക്ഷേപിക്കുന്നവര്‍ ഏത് രാജ്യത്തായാലും അവര്‍ക്കെതിരെ ആ രാജ്യത്ത് പോയി നിയമ നടപടി സ്വീകരിക്കുമെന്ന് പറയുന്നു മുബീന. ലൈക്കിന് വേണ്ടി എന്തും പറയാനുള്ള വേദിയല്ല സോഷ്യല്‍ മീഡിയ. മുഹമ്മദ് ജലീലിന്റെ അനുഭവം എല്ലാവര്‍ക്കും പാഠമാകണമെന്ന് മുബീന പറയുന്നു. ജലീലില്‍ നിന്ന് മാത്രമല്ല. അയാളുടെ സുഹൃത്തുക്കളില്‍ നിന്നും തനിക്ക് ഭീഷണി ഉണ്ടെന്ന് മുബീന പറയുന്നു. പ്രവാസ ലോകത്തിരുന്ന് സോഷ്യല്‍ മീഡിയയിലൂടെ അതിക്രമവും അധിക്ഷേപവും നടത്തുന്നവര്‍ക്കുള്ള




