2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'മതവിശ്വാസങ്ങളെ പരിഹസിക്കുന്നു'; ശബ്‌നം നൂര്‍ജഹാനെതിരെ പരാതിയുമായി മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:10 PM
പങ്കുവെക്കുക:
'മതവിശ്വാസങ്ങളെ പരിഹസിക്കുന്നു'; ശബ്‌നം നൂര്‍ജഹാനെതിരെ പരാതിയുമായി മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍
'മതവിശ്വാസങ്ങളെ പരിഹസിക്കുന്നു'; ശബ്‌നം നൂര്‍ജഹാനെതിരെ പരാതിയുമായി മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍കേരളപ്രഭാതം

കോഴിക്കോട്: സൂഫി എഴുത്തുകാരിയും ഫാറൂഖ് കോളേജ് അധ്യാപികയുമായ ശബ്‌നം നൂര്‍ജഹാനെതിരെ മുജാഹിദ് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്. വ്യക്തിപരമായ ആശയങ്ങള്‍ ശബ്‌നം അടിച്ചേല്‍പിക്കുന്നുവെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളുടെ മതവിശ്വാസങ്ങളെ പരിഹസിക്കുന്നു. പരലോകവും സ്വര്‍ഗവും നരകവും കെട്ടുകഥകളെന്ന് പറയുന്നു. നിഖാബ് ധരിച്ച വിദ്യാര്‍ത്ഥിയെ ക്ലാസില്‍ ചോദ്യം ചെയ്തുവെന്നും മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കി.

ശാസ്ത്രപഠനത്തിനൊപ്പം നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയുടെ നിലപാടുകള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. ഇന്റേണല്‍ മാര്‍ക്കിനെ ഭയന്ന് പരാതി പറയാന്‍ മടിച്ചു. അധ്യാപികയ്‌ക്കെതിരെ ഉചിതമായ നടപടി വേണമെന്നും ആവശ്യമുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)