2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവിട്ട് കോടതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 11:54 AM
പങ്കുവെക്കുക:
ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവിട്ട് കോടതി
ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവിട്ട് കോടതികേരളപ്രഭാതം

തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് ചാവക്കാട്ട് 2021-ൽ മരണപ്പെട്ട നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നു.

തൃശൂർ: ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പുറത്തെടുക്കാൻ അനുമതി നൽകിയത്.

2021 ജനുവരി 10-നായിരുന്നു ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന ദമ്പതികളുടെ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റ്മോർട്ടം നടപടികളൊന്നും കൂടാതെ മൃതദേഹം ഖബറടക്കുകയായിരുന്നു.

പിന്നീട് ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20-ന് മുഹ്സിന മരണപ്പെട്ടു. ഭർത്താവ് മതിയായ ചികിത്സ നൽകാത്തതാണ് മുഹ്സിനയുടെ മരണത്തിന് കാരണമായതെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്, മുൻപ് മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കൂടി പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ചാവക്കാട് സബ് ഇൻസ്പെക്ടർ കോടതിയെ സമീപിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)