നാനി ചിത്രം ‘ദ പാരഡൈസി’ന്റെ ഇന്റർവെൽ തീം റിലീസ് ചെയ്തു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസിന്റെ ഇന്റർവെൽ തീം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ ഇന്റർവെൽ തീം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന് ആലപിച്ച ഈ തീം മ്യൂസിക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ തിയറ്ററുകളിലെത്തിച്ച ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സുധാകർ ചെറുകുറിയാണ് (ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്). ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ "ആയാ ഷേർ", "യേഷാ നഗുല" എന്നീ ഗാനങ്ങളും ട്രെയിലറും ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായ ചിത്രത്തിൽ 'ജദാൽ' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം രാഘവ് ജൂയൽ 'വിക്രം മാലിക്' എന്ന ശക്തമായ വില്ലൻ കഥാപാത്രമായെത്തുന്നു. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തത്. സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു.




