2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജേസൺ സഞ്ജയ് ചിത്രം സിഗ്‍മ; നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും നേടിയത് 7 കോടി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 05:25 AM
പങ്കുവെക്കുക:
ജേസൺ സഞ്ജയ് ചിത്രം സിഗ്‍മ; നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും നേടിയത് 7 കോടി
ജേസൺ സഞ്ജയ് ചിത്രം സിഗ്‍മ; നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും നേടിയത് 7 കോടികേരളപ്രഭാതം

ചെന്നൈ: വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത 'സിഗ്മ' നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 7.05 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. സുന്ദീപ് കിഷൻ കേന്ദ്രകഥാപാത്രമായ ചിത്രം ഒക്ടോബർ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ‘സിഗ്മ’ തിയറ്ററുകളിൽ മുന്നേറുന്നു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 7.05 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് ഗ്രോസ് കളക്ഷനായി നേടിയതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിങ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്തു. 6.20 കോടിയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ.

സുന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒക്ടോബർ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ തിയറ്ററുകളിലെത്തിച്ചത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച ചിത്രത്തിന് തമൻ എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. തമിഴ്നാട്, തായ്‌ലാൻഡ് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)