ദ പാരഡൈസ് വിദേശത്ത് ക്ലിക്കായോ?, എത്ര നേടി?
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദ പാരഡൈസ് വിദേശത്ത് നേടിയത്.
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ വിദേശത്തും വൻ വിജയം കൊയ്യുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആഗോള ബോക്സ് ഓഫീസിൽ മികച്ച കുതിപ്പ് തുടരുന്ന ചിത്രം ഇതുവരെ വിദേശത്ത് നിന്ന് മാത്രം 31 കോടി രൂപ സ്വന്തമാക്കി. ആഗോളതലത്തിൽ ചിത്രം ഇതുവരെ 167 കോടി രൂപയാണ് കളക്ട് ചെയ്തത്.
കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിച്ചത്. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും നിർമ്മാതാവ് സുധാകർ ചെറുകുറിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ഒരു അമ്മ-മകൻ ബന്ധത്തിന്റെ വൈകാരിക പശ്ചാത്തലവും ചർച്ച ചെയ്യുന്നുണ്ട്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിച്ച ചിത്രത്തിലെ "ആയാ ഷേർ", "യേഷാ നഗുല" എന്നീ ഗാനങ്ങൾ ഇതിനോടകം ട്രെൻഡിംഗാണ്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായ ചിത്രത്തിൽ 'ജദാൽ' എന്ന മാസ്സ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 'കിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഘവ് ജൂയൽ 'വിക്രം മാലിക്' എന്ന വില്ലൻ വേഷത്തിലെത്തുന്നു. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്തത്. സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു.




