'ധനുഷ്കോടിയിലേക്ക്' ഒക്ടോബർ 9 മുതൽ തിയറ്ററുകളിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

'ധനുഷ്കോടിയിലേക്ക്' എന്ന സിനിമ ഒക്ടോബർ 9ന് തിയറ്ററുകളിൽ എത്തുന്നു; പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജഹാംഗീർ ഉമ്മറാണ്. ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രൻ തിരക്കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിൽ സുധീർ കരമന, ലെന എന്നിവരടക്കം വലിയ താരനിര അണിനിരക്കുന്നു.
പ്രണയവും പകയും പ്രതികാരവും പ്രമേയമാക്കി ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം 'ധനുഷ്കോടിയിലേക്ക്' ഒക്ടോബർ ഒൻപതിന് തിയറ്ററുകളിൽ എത്തും. ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രനാണ് ചിത്രത്തിൻ്റെ രചനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ധനുഷ്കോടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം.ആർ. ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി.കെ. ബൈജു, സിന്ധു വർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക്, ട്വിങ്കിൾ സനൽ, അഡ്വ. ബാബുരാജ്, അനിൽ രാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ. അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കനകരാജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാഫി റഷീദ്, എഡിറ്റിംഗ്: അനൂപ്. ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ എന്നിവരുടെ വരികൾക്ക് ഡി. ശിവപ്രസാദും എ.കെ. താരിഖും ചേർന്നാണ് സംഗീതം പകർന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ്. നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം എ.കെ. താരിഖ് നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ: അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ: സജി ആർ.പി, കോറിയോഗ്രാഫി: സജ്ന നജാം, കല: അജി പായ്ച്ചിറ, കോസ്‌റ്റ്യൂം: തമ്പി ആര്യനാട്, ചമയം: ഉദയൻ നേമം, അസോസിയേറ്റ് ഡയറക്ടർ: രാജേഷ് പുഷ്പൻ. അലൻ സുഭാഷ്, വർഗീസ് തോമസ്, അനുജിത് എ.കെ എന്നിവരാണ് ശബ്‌ദലേഖനം. സുരേഷ് തിരുവല്ലം (സൗണ്ട് എഫക്ട്സ്), മഹേഷ് (വി.എഫ്.എക്സ്), മഹാദേവൻ (ഡി.ഐ കളറിസ്റ്റ്) എന്നിവരും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ആതിര എൻ്റർടെയ്‌നേഴ്‌സുമായി ചേർന്ന് ഗംഗ പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.




