2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

58 ദിവസത്തിൽ 428 കോടി കളക്ഷൻ; വമ്പൻ നേട്ടവുമായി 'ഹനുമാൻ അൻഷ്'

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 02:58 PM
പങ്കുവെക്കുക:
58 ദിവസത്തിൽ 428 കോടി കളക്ഷൻ; വമ്പൻ നേട്ടവുമായി 'ഹനുമാൻ അൻഷ്'
58 ദിവസത്തിൽ 428 കോടി കളക്ഷൻ; വമ്പൻ നേട്ടവുമായി 'ഹനുമാൻ അൻഷ്'കേരളപ്രഭാതം

കേവലം 2 കോടി ബജറ്റിൽ നിർമ്മിച്ച് ഓഗസ്റ്റ് 7-ന് റിലീസ് ചെയ്ത 'ഹനുമാൻ അൻഷ്' 58 ദിവസങ്ങൾ കൊണ്ട് 428 കോടി രൂപ ആഗോള കളക്ഷൻ നേടി. നീം കരോലി ബാബയുടെ ജീവിതം ആസ്പദമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത ഈ ഡിവോഷണൽ ചിത്രം ബോക്സ് ഓഫീസിൽ വൻ സ്ലീപ്പർ ഹിറ്റായി മാറി.

ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചുകൊണ്ട് വിശാൽ ചതുർവേദി സംവിധാനം ചെയ്ത ഡിവോഷണൽ ചിത്രം 'ഹനുമാൻ അൻഷ്'. പ്രമുഖ ഹിന്ദു ഗുരുവായിരുന്ന നീം കരോലി ബാബയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം ആഗോളതലത്തിൽ 428 കോടി രൂപ കളക്ഷൻ നേടി വൻ വിജയമായി മാറി. കേവലം രണ്ടു കോടി രൂപ നിർമ്മാണച്ചെലവിൽ ഒരുങ്ങിയ ചിത്രമാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.

ആഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം 58 ദിവസങ്ങൾ കൊണ്ടാണ് ഈ കളക്ഷൻ നേടിയത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറിയ ചിത്രം ബോക്സ് ഓഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറുകയായിരുന്നു. ആദ്യ ദിനം പത്ത് ലക്ഷം രൂപയോടെയായിരുന്നു തുടക്കമെങ്കിലും ശക്തമായ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയായത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്സൈറ്റായ സാക്നിൽകിൻ്റെ കണക്കുകൾ പ്രകാരം ആദ്യ ദിനം 1.08 കോടിയാണ് ചിത്രം നേടിയത്. ഒരു മാസം പിന്നിട്ടപ്പോൾ ഇന്ത്യയിൽ നിന്നുമാത്രം 61 കോടി രൂപ നെറ്റ് കളക്ഷൻ സ്വന്തമാക്കാൻ ചിത്രത്തിനായി.

നീം കരോലി ബാബയെക്കുറിച്ച് വിശാൽ ചതുർവേദി തന്നെ രചിച്ച 'ഡിവൈൻ ഡിടൂർ: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീം കരോലി ബാബയായി ഷോഭിനവ് സത്യ വേഷമിട്ട ചിത്രത്തിൽ ചന്ദൻ കെ. ആനന്ദ്, അനിൽ രസ്തോഗി, നിഖിൽ ദുബൈ, ഭഗ്‍വൻ ദാസ് പട്ടേൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.

സ്വംഭൂ മീഡിയ നെറ്റ്‌വർക്കും ഹോളി കൗ ഹോം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം വിശാൽ ബാവയും എഡിറ്റിംഗ് ഷംഖ് രജധ്യാക്ഷയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)