വീണ്ടും കുതിച്ച് കയറി സ്വർണ വില; 2 ദിവസത്തിനിടെ വില മാറിയത് 3 തവണ, ഇന്ന് പവന് 800 രൂപയുടെ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഗ്രാമിന് 100 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് ഗ്രാമിന് 13,965 രൂപയിലും പവന് 1,11,720 രൂപയിലും തുടരുകയാണ് സ്വർണ വില. ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. 1120 രൂപയാണ് പവന് ഇന്നലെ കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, ഇന്ന് കേരളത്തിൽ വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് സ്വർണ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 8- 1,11,720 രൂപ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ
ഓഗസ്റ്റ് 2- 1,05,760 രൂപ
ഓഗസ്റ്റ് 1- 1,05,760 രൂപ
ജൂലൈ 31- 1,06,040 രൂപ
ജൂലൈ 30- 1,05,840 രൂപ
ജൂലൈ 29- 1,05,240 രൂപ
