വിസ്മയയുടെ അരങ്ങേറ്റം; ‘തുടക്കം’ അഡ്വാന്സ് ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിലേക്ക് എത്തുന്ന ‘തുടക്കം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഈ വരുന്ന വെള്ളിയാഴ്ചയാണ് (ആഗസ്റ്റ് 7) ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് ബുക്കിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
വിസ്മയയുടെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയ്ക്ക് പുറമെ, മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതും പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘2018’ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നവംബർ 17-ന് കുട്ടിക്കാനത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്നും വലിയ പ്രതീക്ഷകളോടെയല്ലാതെ തിയേറ്ററുകളിൽ ആസ്വദിക്കാനെത്താമെന്നുമാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ലോഞ്ചിംഗ് വേളയിൽ വ്യക്തമാക്കിയത്.
യു/എ 16+ (U/A 16+) സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ ആകെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റുമാണ്.
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഈ വരുന്ന വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിസ്മയയുടെ അരങ്ങേറ്റം എന്ന ഹൈപ്പിനൊപ്പം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ‘2018’ എന്ന വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നു എന്നതും പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലുണ്ട്. യു/എ 16+ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റുമാണ്.
