ഓണത്തിന് വമ്പൻ ഓഫറുകളുമായി ലുലു കണക്ട്; ‘ഡിജിറ്റൽ സദ്യ’, ബമ്പർ സമ്മാനമായി 20 കാറുകൾ!

കൊച്ചി: ഓണക്കാലത്ത് വമ്പൻ ഓഫറുകളുമായി ലുലു കണക്ട് രംഗത്ത്. വിലക്കിഴിവുകൾക്കും എക്സ്ചേഞ്ച് ഓഫറുകൾക്കും പുറമേ ഇത്തവണത്തെ പ്രധാന ആകർഷണം ലുലു കണക്ടിന്റെ ‘ഡിജിറ്റൽ സദ്യ’യാണ്.
വ്യത്യസ്തമായ മൂന്ന് ടെക് പാക്കേജുകളായാണ് ‘ഡിജിറ്റൽ സദ്യ’ അവതരിപ്പിച്ചിരിക്കുന്നത്:
- മിനി ടെക് സദ്യ: 43,499 രൂപ വിലവരുന്ന 6 ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ 24,999 രൂപയ്ക്ക് സ്വന്തമാക്കാം.
- ഫാമിലി ടെക് സദ്യ: 96,999 രൂപ വിലവരുന്ന 20 ഇനങ്ങൾ 49,999 രൂപയ്ക്ക് ലഭിക്കും.
- ഗ്രാൻഡ് ടെക് സദ്യ: 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെയുള്ള പ്രീമിയം ഉൽപ്പന്നങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ പാക്കേജ് 99,999 രൂപയ്ക്ക് ലഭ്യമാണ്.
കൂടാതെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ എന്നിവയ്ക്ക് പ്രത്യേക വിലക്കിഴിവുകളും പഴയ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ ‘സൗഭാഗ്യോത്സവം’ ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് മെഗാ സമ്മാനങ്ങൾ നേടാം. 20 കിയ സിറോസ് (Kia Syros) കാറുകളാണ് ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നത്. ട്രോളി ഫ്രീ ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.
