സില്‍വര്‍ കൽക്ക മോട്ടിഫുകളുള്ള റോയല്‍ ബ്ലൂ ക്രോപ്പ് ടോപ്പും ഡ്രേപ്പ് സ്കര്‍ട്ടുമണിഞ്ഞ് എലഗന്റ് ലുക്കില്‍ ഭാവന; ശരിക്കും ക്വീന്‍ തന്നെയെന്ന് കമന്റുകള്‍

കൊച്ചി: സിൽവർ കൽക്ക മോട്ടിഫുകളുള്ള റോയൽ ബ്ലൂ ക്രോപ്പ് ടോപ്പും ഡ്രേപ്പ് സ്കർട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ഭാവന. താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
നെക്ക്ലൈനിലും ചെസ്റ്റിലും കൽക്ക മോട്ടിഫുകളും ഫ്ലോറൽ എംബ്രോയിഡറിയും സിൽവർ സാരി വർക്കുമുള്ള ലോംഗ് സ്ലീവ് ക്രോപ്പ് ടോപ്പും റോയൽ ബ്ലൂ ഫ്ലൂയിഡ് സാറ്റിൻ ഡ്രേപ്പ് സ്കർട്ടുവുമാണ് ചിത്രങ്ങളിൽ ഭാവന ധരിച്ചിരിക്കുന്നത്. ക്രോപ്പ് ടോപ്പിലെ സ്ലിറ്റ് സ്ലീവ്സും സ്കർട്ടിലെ മുൻവശത്തുള്ള കൗൾ സ്റ്റൈൽ പ്ലീറ്റിംഗുമാണ് ഔട്ട്ഫിറ്റിന്റെ പ്രധാന ആകർഷണം. ഹാംഗിംഗ് സിൽവർ ഇയറിങ്സും മെറ്റാലിക് സിൽവർ ഓപ്പൺ-ടോ ഹീൽസും കൂടിയായതോടെ താരം കൂടുതൽ എലഗന്റ് ലുക്കിലെത്തി. ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ‘ക്വീൻ’ എന്ന് വിശേഷിപ്പിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന, സി.ഐ.ഡി മൂസ, ചോടാ മുംബൈ, ഒരു ചിന്താമണി കൊലക്കേസ്, ട്വന്റി ട്വന്റി തുടങ്ങി അറുപതിലേറെ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. ഇതര ഭാഷകളിലും സജീവമായ താരം സിനിമാലോകത്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. വ്യക്തിജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ച് ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാണ് താരം തിരിച്ചെത്തിയത്.
‘ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ഭാവന, തുടർന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഹണ്ട്’, തമിഴ് ചിത്രം ‘ദി ഡോർ’ എന്നിവയിലും അഭിനയിച്ചു. റിയാസ് മാരത്ത് സംവിധാനം ചെയ്ത ‘അനോമി’യാണ് ഒടുവിൽ റിലീസ് ചെയ്ത ഭാവനയുടെ ചിത്രം. ‘പിങ്ക് നോട്ട്’, ‘യുവർ സിൻസിയേർലി റാം’ തുടങ്ങിയ സിനിമകളാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്.
