ഗോള്‍ഡന്‍ ടിഷ്യു-സിൽക്ക് കോ-ഓര്‍ഡ് സെറ്റില്‍ എലഗന്റായി രജിഷ വിജയന്; ഷോര്‍ട്ട് ട്യൂണിക് ടോപ്പും സ്ട്രെയിറ്റ് കട്ട് വൈഡ് ലെഗ് പാന്റ്സും ധരിച്ച് ഷാര്‍പ്പ് ലുക്കില്‍ താരം

അവതാരകയായി വന്നു മലയാളികളുടെ മനസ്സില്‍ ചേക്കേറി, തന്റെ ആദ്യ സിനിമയായ ‘അനുരാഗകരിക്കിന്‍ വെള്ള’ത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടി മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച താരമാണ് രജിഷ വിജയന്. ജൂണ്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലടക്കം ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് രജിഷ മലയാളസിനിമയില്‍ തിളങ്ങിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്ക്കുന്ന താരമാണ് രജിഷ. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ പുത്തന്‍ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനസ്സില്‍ തിളങ്ങി നില്‍ക്കാറുണ്ട്.
ഇപ്പോഴിതാ ടിഷ്യു-സിൽക്ക് കോ ഓര്‍ഡ് സെറ്റില്‍ ക്ലാസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് രജിഷ വിജയന്. ഷോര്‍ട്ട് ട്യൂണിക് ടോപ്പും സ്ട്രെയിറ്റ് കട്ട് വൈഡ് ലെഗ് പാന്റ്സും ധരിച്ച് എലഗന്റ് ലുക്കിലാണ് രജിഷ ചിത്രങ്ങളില്‍ തിളങ്ങുന്നത്. ട്യൂണിക്കിലും സ്ലീവുകളിലും വിതറികിടക്കുന്ന ഡ്രാഗൺഫ്ലൈ മോട്ടിഫുകളാണ് ടോപ്പിന്റെ ആകര്‍ഷണീയത കൂട്ടുന്നത്. ഹെംലൈനുള്ള സൈഡ്-സ്ലിറ്റ് കട്ടുള്ള ട്യൂണിക് ടോപ്പാണിത്. സ്റ്റേറ്റ്മെന്റ് സ്വർണ്ണ ഡാംഗിൾ കമ്മലുകളും ഷാംപെയ്ൻ പ്ലാറ്റ്ഫോം ഹീല്‍സുമാണ് ഈ ഔട്ട്ഫിറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിലെ താരത്തിന്റെ ഷാര്‍പ്പ് ലുക്കാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്.
