‘ഞാൻ കണ്ടിട്ടുളളതിൽ വെച്ച് ഏറ്റവും മനോഹരമായ മനസ്സിനുടമ’; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മാളവിക മേനോൻ

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നടി മാളവിക സി. മേനോന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഹൃദ്യമായ കുറിപ്പ് കുറിച്ചത്.
“ഒന്നും തിരികെ പ്രതീക്ഷിക്കാതെ എനിക്ക് എല്ലാം നൽകിയ എന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ. ഞാൻ അമ്മയെ അത്രയധികം സ്നേഹിക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ മനസ്സിന് ഉടമയാണ് അമ്മ. അമ്മയുടെ മനസ്സ് പോലെ തന്നെ ദയയും സ്നേഹവും നിറഞ്ഞ മനോഹരമായൊരു ജന്മദിനം ആശംസിക്കുന്നു…” – മാളവിക കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ നടിയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്.
2012-ൽ പുറത്തിറങ്ങിയ ‘നിദ്ര’ എന്ന ചിത്രത്തിലൂടെയാണ് മാളവിക സി. മേനോൻ സിനിമാരംഗത്ത് ശ്രദ്ധേയയാകുന്നത്. തുടർന്ന് ഹീറോ, 916, ജോസഫ്, കളങ്കാവൽ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാളവികയുടെ റീലുകൾക്കും വൻ ആരാധകവൃന്ദമുണ്ട്.
